കൊല്ലം: സാമൂഹിക അവബോധത്തിനായി മാജിക് ഉപയോഗിച്ചതിന് മലയാളി മാന്ത്രികന് അശ്വിന് പരവൂര മാജിക് രംഗത്തെ പ്രശസ്തമായ മെര്ലിന് പുരസ്കാരത്തിന് അർഹനായി.
ഇന്ത്യയിലെ ഏറ്റവും മികച്ച ബോധവത്കരണ മാജിക് പെര്‍ഫോര്‍മര്‍’ എന്ന പുരസ്കാരമാണ് ലഭിച്ചത്. മാജിക്കിലെ ഓസ്കാര്‍ എന്നറിയപ്പെടുന്ന മെര്ലിന് പുരസ്കാരങ്ങള്‍ അമേരിക്ക ആസ്ഥാനമായ ഇന്റര്‍നാഷല്‍ മജീഷ്യന്‍സ് സൊസൈറ്റിയാണ് നല്‍കുന്നത്.
തായ്ലന്ഡില് നടന്ന ഇന്റര്‍നാഷണല്‍ മാജിക് എക്സ്ട്രാവഗന്സയുടെ വേദിയിലാണ് പുരസ്കാരദാനം നടന്നത്. ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി ചെയര്മാന് ടോണി ഹസിനിയാണ് അശ്വിന് പരവൂരിന് പുരസ്കാരം സമ്മാനിച്ചത്. പരവൂര്‍ സ്വദേശിയായ അശ്വിന് 15 വര്‍ഷമായി മാജിക്കിലൂടെ ബോധവത്കരണം നടത്തിവരുന്നു.