കടുത്തുരുത്തി: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്ന ശേഷം വിഷം കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തിലാണ് ഇദേഹം. ആയാംകുടി നാലുസെന്റ് കോളനിയില്‍ ഇല്ലിപ്പടിക്കല്‍ രത്നമ്മ (57) ആണ് ഭര്‍ത്താവ് ചന്ദ്രന്റെ (65) കുത്തേറ്റ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. പതിവായി ഇരുവരും വഴക്കിട്ടിരുന്നതായി പോലീസ് പറയുന്നു. ഇന്നലെയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു.
തുടര്‍ന്ന് ചന്ദ്രന് വീട്ടിലുണ്ടായിരുന്ന ഇളയ മകള്‍ അരുണിമയെ വീടിന് പുറത്തിറക്കി വാതിലടച്ചതിനു ശേഷം രത്നമ്മയെ കുത്തുകയായിരുന്നു.
അരുണിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വാതില്‍ ചവിട്ടി പൊളിച്ചു അകത്തു പ്രവേശിച്ചപ്പോളാണ് കുത്തേറ്റു മരകിച്ചു കിടക്കുന്ന രത്നമ്മയെയും വിഷം കഴിച്ചു അവശനിലയിലായ ചന്ദ്രനെയും കാണുന്നത്.
നിരന്തരകലഹം!
കടുത്തുരുത്തി പോലീസെത്തി രത്നമ്മയുടെ ബോഡിയും അവശനിലയിലായിരുന്ന ചന്ദ്രനെയും മുട്ടുച്ചിറ എച്ച്ജിഎം ആശുപത്രിയിലേക്കു മാറ്റി.
പിന്നീട് ചന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. രണ്ടു സമുദായത്തില്‍പെട്ട ഇരുവരും സ്നേഹിച്ചു വിവാഹിതരായവരാണ്.
ഇരുവരും നിരന്തരം വഴക്കിട്ടിരുന്നതായി നാട്ടുകാരും പറയുന്നു. ഇന്നലെ രാവിലെയും ഇരിവരും തമ്മില്‍ വഴക്കിട്ടിരുന്നതായും വിവരമറിഞ്ഞു വാര്‍ഡ് മെമ്പര്‍ പൗളി ജോര്‍ജ് വീട്ടിലെത്തി ഇരുവരുമായി സംസാരിച്ചിരുന്നതായും പറയുന്നു.
പിന്നീട് ഉച്ചയ്ക്കു ശേഷം വീണ്ടും വഴക്കുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
ചന്ദ്രന് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്..
മക്കള്‍-അമ്പിളി, അനീഷ്, അരുണിമ. മരുമക്കള്‍ ലക്ഷ്മി, പരേതരായ രഞ്ജിത്ത്, വിപിന്‍.