പെ​ണ്‍​മ​ക്ക​​ളെ ഉ​പേ​ക്ഷി​ച്ച് അമ്മ പോയി ! പെണ്‍മക്കള്‍ക്കുനേരെ സ്ഥിരം മദ്യപിച്ചെത്തുന്ന അച്ഛന്റെ ‘ലീലാവിലാസം’; കാളിയാര്‍ സ്‌റ്റേഷന്‍ പരിധിയില്‍ അന്ന് നടന്ന സംഭവം ഇങ്ങനെ…

തൊ​ടു​പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​മ​ക്ക​ൾ​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ അ​ച്ഛ​ന് 21.5 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും.

കാ​ളി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ഇ​ള​യ സ​ഹോ​ദ​രി​യു​ടെ മൊ​ഴി പ്ര​കാ​ര​മെ​ടു​ത്ത ആ​ദ്യ കേ​സി​ലാ​ണ് തൊ​ടു​പു​ഴ പോ​ക്സോ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി നി​ക്സ​ണ്‍ എം. ​ജോ​സ​ഫ് ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ അ​ട​യ്ക്കാ​ത്ത​പ​ക്ഷം എ​ട്ടു​മാ​സം​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2020 ജൂ​ണ്‍ 19ന് ​കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം മു​ട​ക്കു​ന്ന​താ​യും മ​ക​ൻ ത​ന്നെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കു​ന്ന​താ​യും കാ​ട്ടി കു​ട്ടി​ക​ളു​ടെ മു​ത്ത​ശ്ശി​യാ​ണ് വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ല്കി​യ​ത്.

പി​ന്നാ​ലെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന് പ​രാ​തി കൈ​മാ​റി.

ഇ​വ​രു​ടെ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് പീ​ഢ​ന​വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. പി​ന്നാ​ലെ കാ​ളി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളെ അ​മ്മ ഉ​പേ​ക്ഷി​ച്ച് പോ​യ​താ​ണ്. മു​ത്ത​ശ്ശി​യും കു​ട്ടി​ക​ളു​മൊ​ത്ത് വീ​ട്ടി​ൽ താ​മ​സി​ക്ക​വെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

സ്ഥി​രം മ​ദ്യ​പാ​നി​യാ​യ അ​ച്ഛ​ൻ കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ള​യ പെ​ണ്‍​കു​ട്ടി​യെ ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി.

12 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് ആ​റു​വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 പി​ഴ​യും ആ​വ​ർ​ത്തി​ച്ചു​ള്ള കു​റ്റ​കൃ​ത്യ​ത്തി​നും പ്ര​തി ര​ക്ഷാ​ക​ർ​ത്താ​വാ​യ​തി​നാ​ലും ഇ​രു വ​കു​പ്പു​ക​ളി​ലു​മാ​യി ആ​റു​വ​ർ​ഷം വീ​തം ശി​ക്ഷ​യും 25,000 വീ​തം പി​ഴ​യും ശി​ക്ഷ​യാ​യി വി​ധി​ച്ചു.

ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​തി​ന് മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മു​ണ്ട്.

ജെ​ജെ ആ​ക്ട് പ്ര​കാ​രം പ്ര​തി അ​ച്ഛ​നാ​യ​തി​നാ​ൽ ആ​റു​മാ​സം ത​ട​വും 15,000 രൂ​പ പി​ഴ​യു​മു​ണ്ട്.

ശി​ക്ഷ ഒ​രേ കാ​ല​യ​ള​വി​ൽ അ​നു​ഭ​വി​ച്ചാ​ൽ മ​തി. ജി​ല്ലാ ലീ​ഗ​ൽ അ​ഥോ​റി​റ്റി ര​ണ്ടു​ല​ക്ഷം രൂ​പ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​നും വി​ധി​യി​ൽ നി​ർ​ദേ​ശ​മു​ണ്ട്.

കേ​സി​ൽ 17 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 16 രേ​ഖ​ക​ൾ കോ​ട​തി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​ബി. വാ​ഹി​ദ ഹാ​ജ​രാ​യി. കു​ട്ടി​യു​ടെ സ​ഹോ​ദ​രി​യു​ടെ പ​രാ​തി​യി​ൻ​മേ​ലു​ള്ള കേ​സി​ൽ മാ​ർ​ച്ച് 21ന് ​വി​സ്താ​രം ആ​രം​ഭി​ക്കും.

Related posts

Leave a Comment