ഒ​രു​കൊ​ല്ലം വ​രെ ത​ട​വോ പി​ഴ​യോ..! ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തി​ടു​ക്ക​ത്തി​ലാ​യി​പ്പോ​യി; വ​നം​മ​ന്ത്രിയുടെ വാക്കുകൾ കേട്ടോ!

 

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ചെ​റാ​ട് കൂ​മ്പാ​ച്ചി​മ​ല​യി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ട ചെ​റാ​ട് സ്വ​ദേ​ശി ആ​ർ. ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ക്കി​ല്ലെ​ന്ന് വ​നം​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി​യും മു​ഖ്യ​വ​ന​പാ​ല​ക​നു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തി​ടു​ക്ക​ത്തി​ലാ​യി​പ്പോ​യി. വ​നം​വ​കു​പ്പ് മേ​ധാ​വി​യേ​യും ചീ​ഫ് വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​നേ​യും വി​ളി​പ്പി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ബാ​ബു​വി​നെ​തി​രെ വ​ന​മേ​ഖ​ല​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​തി​ന് കേ​സെ​ടു​ക്കു​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്ന​ത്. കേ​ര​ള ഫോ​റ​സ്റ്റ് ആ​ക്ട് സെ​ക്ഷ​ൻ 27 പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ക്കു​ക. കു​റ്റം തെ​ളി​ഞ്ഞാ​ൽ ഒ​രു​കൊ​ല്ലം വ​രെ ത​ട​വോ പി​ഴ​യോ ല​ഭി​ച്ചേ​ക്കാം.

നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ബാ​ബു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നു ശേ​ഷ​മാ​യി​രി​ക്കും കേ​സെ​ടു​ക്കു​ക. വാ​ള​യാ​ർ സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ബാ​ബു​വി​ന്‍റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment