ഞാന്‍ എത്രയോ പേരുടെ ഓപ്പറേഷന് സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഒന്നും പ്രാധാന്യം ആള്‍ക്കാര്‍ക്ക് മനസിലാവുന്നില്ല. നമ്മളെക്കുറിച്ച് മോശം പറഞ്ഞാല്‍ തിരിഞ്ഞ് നോക്കാന്‍ ആളുകള്‍ക്ക് വലിയ ഇഷ്ടമുണ്ട്.
ഒരു കാര്യം എല്ലാവരോടും പറയാനുണ്ട്. ആരെയും വേദനിപ്പിക്കരുത്. നെഗറ്റീവ് കമന്റുകള്‍ വളരെ ഈസിയാണ്.
ഒരു വീടുണ്ടാക്കി കൊടുക്കുക എന്നത് വളരെ കഷ്ടപ്പാടുള്ള കാര്യമാണ്. എന്നാല്‍ അതേ വീട് പൊളിക്കുക എന്നത് എളിപ്പമുള്ള കാര്യവും.
പൊളിക്കുന്നതില്‍ വലിയ ആണത്തമൊന്നും ഇല്ല. കെട്ടിക്കൊടുക്കുന്നതിലാണ് അതുള്ളത്. യുട്യൂബില്‍ മോശം കമന്റിടുന്നവര്‍ സ്വന്തം ഫോണ്‍ നമ്പര്‍ വെക്കണം.
അല്ലെങ്കില്‍ അച്ഛനമ്മമാരുടെ പേരോ മറ്റോ വെക്കണം. അഡ്രസ് എങ്കിലും വച്ചിട്ട് കമന്റ് ചെയ്യണം. തിരിച്ച് ഇത്തരക്കാരുടെ അമ്മയെയോ പെങ്ങളെയോ മോശമായി ഞാന്‍ പറഞ്ഞാലോ.
പക്ഷേ ആ സംസ്കാരം എനിക്കില്ല. നിങ്ങള്‍ അത് നിര്‍ത്തണം. ഞങ്ങളെ ഇത്തരക്കാര്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്.
-ബാല