പത്തനംതിട്ട: തിയറ്ററില്‍ ഇരുന്നു സിനിമ കാണുന്നതു സ്കൂളിലെ ക്ലാസ് മുറിയില്‍ ഇരുന്നു പഠിക്കുന്നതുപോലെയാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്.
ക്യാപ്റ്റന്‍ രാജു അനുസ്മരണ ദിനത്തില്‍ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പുരസ്കാരം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഒടിടി പ്ലാറ്റ്ഫോം സിനിമയുടെ ഗൃഹപാഠം മാത്രമാണെന്നും ബാലചന്ദ്രമേനോന് പറഞ്ഞു.
അനശ്വര നടന് ക്യാപ്റ്റന്‍ രാജൂവിന്റെ പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ കല്ലറയില്‍ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി.