
പാരീസ്: കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ 2020ൽ ബാലൻ ഡി ഓർ പുരസ്കാരമില്ല. സംഘാടകരായ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ആണ് ഇക്കാര്യം അറിയിച്ചത്.
അനുകൂല സാഹചര്യമല്ലാത്തതിനെത്തുടർന്നാണ് പുരസ്കാരം ഒഴിവാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.1956ൽ ആരംഭിച്ചതിനുശേഷം അനുകൂല സാഹചര്യമില്ലാത്തതിന്റെ പേരിൽ ആദ്യമായാണ് ബാലൻ ഡി ഓർ മുടങ്ങുന്നത്.
ബാഴ്സലോണ താരം ലയണൽ മെസിയും യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെ താരങ്ങളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്.