ആലപ്പുഴ: അന്പലപ്പുഴ ബാറിൽ കഴിഞ്ഞ ദിവസം മദ്യപിക്കാനെത്തിയ ആൾ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആണോയെന്ന് സംശയം. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ബാറിൽ നിന്ന് മദ്യപിച്ചുകൊണ്ടിരിക്കുന്ന ഇയാളെ കണ്ട് സംശയം തോന്നിയയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പോലീസ് പരിശോധന നടത്തി. പ്രദേശത്തേ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
ബണ്ടിചോർ അവസാനമായി കോയന്പത്തൂർ ജയിലിൽ ആയിരുന്നു എന്നാണ് വിവരം. എന്നാൽ ഇയാൾ ജയിൽ മോചിതനായോ എന്ന കാര്യവും പോലീസ് പരിശോധിക്കുകയാണ്. ഹൈടെക് കള്ളനെന്നാണ് ഇയാൾ അറിയപ്പെടുന്നത്.