അമ്പലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റേതെന്ന് തെറ്റിദ്ധരിച്ച ചിത്രം ഇൻഡോ ടിബറ്റൻ ബോർഡലിലെ സേനാ ഉദ്യോഗസ്ഥന്റേതെന്നു പോലീസ് കണ്ടെത്തി.
ബണ്ടിച്ചോറിന്റെ രൂപസാദൃശ്യമുള്ള ഇദ്ദേഹം മാവേലിക്കര സ്വദേശിയാണ്. ഇതോടെ ജനത്തിന്റെ ഭീതി വിട്ടൊഴിഞ്ഞു. പോലീസിന്റെ തലവേദനയും. കഴിഞ്ഞ ദിവസമാണ് നീർക്കുന്നത്തെ ബാറിൽ നിന്നു ബണ്ടി ച്ചോറിന്റേതെന്നു തോന്നിക്കുന്നയാൾ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
ബാറില്‍ നിന്ന് മദ്യപിച്ചശേഷം യുവാക്കളോടൊപ്പം സംസാരിക്കുകയും കൈയില്‍ ഉണ്ടായിരുന്ന പഴ്സ് കാണിക്കുകയും ചെയ്ത ദൃശ്യമാണ് പോലീസിന് ലഭിച്ചത്.
സമീപത്തുണ്ടായിരുന്ന മറ്റ് യുവാക്കള്‍ക്ക് സംശയം തോന്നിയതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് എത്തി സിസിടിവി പരിശോധിക്കുന്നത്.
അന്വേഷണത്തില്‍ ഇയാള്‍ ജയില്‍ മോചിതനായെന്ന വിവരം പോലീസിന് കിട്ടിയതോടെ ജില്ലയുടെ നാനാഭാഗത്തും വലവിരിക്കുകയും ജനത്തിന് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പും നൽകിയിരുന്നു. കൂടാതെ വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പോലീസ് പരിശോധനയും നടത്തിയിരുന്നു.