മുംബൈ: മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചത് ജോലിസ്ഥലത്തെ സമ്മർദം മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന അലക്സ് റെജി (35) ആണു ജീവനൊടുക്കിയത്.
തിങ്കളാഴ്ച ബാങ്കിലെ മീറ്റിംഗിൽ പങ്കെടുത്തു പുറത്തിറങ്ങിയശേഷം അലക്സ് കടൽപാലത്തിൽനിന്നു ചാടുകയായിരുന്നുവെന്നു പറയുന്നു. പത്തനംതിട്ട സ്വദേശിയായ അലക്സ് പുനെയിലാണു താമസം.
മേലുദ്യോഗസ്ഥരിൽനിന്നു സമ്മർദമുണ്ടായെന്നും ഓഫീസിൽനിന്നു കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും അലക്സിന്റെ ഭാര്യ പറഞ്ഞു.