ജോ​ലി​ക്കി​ടെ ബാ​ങ്ക് ജീ​വ​ന​ക്കാ​രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു; ജോ​ലി സ​മ്മ​ർ​ദമെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ

ല​ക്നൗ: ജോ​ലി സ​മ്മ​ർ​ദ്ദ​ത്തെ​ത്തു​ട​ർ​ന്ന് ബാ​ങ്ക് ജീ​വ​ന​ക്കാ​രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് ല​ക്നൗ​വി​ലെ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ വി​ഭൂ​തി​ഖ​ണ്ഡ ബ്രാ​ഞ്ചി​ലെ അ​ഡീ​ഷ​ണ​ൽ ഡെ​പ്യൂ​ട്ടി വൈ​സ്-​പ്ര​സി​ഡ​ന്‍റ് സ​ദാ​ഫ് ഫാ​ത്തി​മ​യാ​ണ് (45) ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്.

ഫാ​ത്തി​മ​യു​ടെ മ​ര​ണം അ​മി​ത​മാ​യ ജോ​ലി ഭാ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണെ​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​ണു സം​ഭ​വം. ജോ​ലി​ക്കി​ടെ അ​സ്വ​സ്ഥ​ത തോ​ന്നി​യ ഫാ​ത്തി​മ ക​ഫ്റ്റീ​ര​യ​യി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണു കു​ഴ​ഞ്ഞു​വീ​ഴു​ന്ന​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പു​നെ​യി​ലെ ഇ​വൈ ക​മ്പ​നി​യി​ലെ ജോ​ലി സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നു മ​രി​ച്ച എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു രാ​ജ്യ​ത്തു സ​മാ​ന​മാ​യ മ​റ്റൊ​രു മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്.

Related posts

Leave a Comment