ശു​ചി​മു​റി​യി​ലെ ഒ​ളി​ക്കാ​മ​റ​യി​ൽ പ്ര​തി​യു​ടെ മു​ഖ​വും: പ​തി​നെ​ട്ടു​കാ​ര​ന്‍ അ​റ​സ്റ്റി​ൽ

ന്യൂ​ജേ​ഴ്സി: മാ​ളി​ലെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​ക്കാ​മ​റ വ​ച്ച പ​തി​നെ​ട്ടു​കാ​ര​ന്‍ അ​റ​സ്റ്റി​ൽ. അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്സി​യി​ലാ​ണു സം​ഭ​വം. ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ യു​വ​തി​യാ​ണ് ഒ​ളി​ക്കാ​മ​റ ക​ണ്ടെ​ത്തി​യ​ത്.

ചു​മ​രി​ല്‍ അ​സാ​ധാ​ര​ണ​മാ​യി ക​ണ്ട ക​റു​ത്ത വ​സ്തു ഒ​ളി​ക്കാ​മ​റ​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ യു​വ​തി പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​ക്കാ​മ​റ​യി​ൽ പ്ര​തി​യു​ടെ മു​ഖ​വും പ​തി​ഞ്ഞി​രു​ന്ന​തി​നാ​ൽ പോ​ലീ​സി​നു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ടി വ​ന്നി​ല്ല.

കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ വേ​റെ​യും ശു​ചി​മു​റി​ക​ളി​ല്‍​നി​ന്നു​ള്ള ക്ലി​പ്പു​ക​ൾ അ​തി​ൽ​നി​ന്നു ല​ഭി​ച്ചു. ഇ​വ ഏ​തൊ​ക്കെ ശു​ചി​മു​റി​ക​ളി​ല്‍​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണെ​ന്നു തി​രി​ച്ച​റി​യാ​ന്‍ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ അ​ടു​ത്തി​ട​യാ​യി ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ മാ​സം ഡ​ൽ​ഹി​യി​ലെ ശ​ക​ർ​പു​രി​ൽ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ മു​പ്പ​ത്തി​യാ​റു​കാ​രി​യു​ടെ കി​ട​പ്പു​മു​റി​യി​ൽ ഒ​ളി​ക്കാ​മ​റ സ്ഥാ​പി​ച്ചു ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച​തി​നു മു​പ്പ​തു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment