ആന്ധ്ര പ്രദേശിലെ വിജയവാഡയിലുള്ള ക്ഷേത്രങ്ങളില്‍ ഭിക്ഷയെടുക്കുന്ന യാഡി റെഡ്ഡി എന്ന ഭിക്ഷക്കാരന് സായിബാബ ക്ഷേത്രത്തിനു നല്കിയ സംഭാവനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. എട്ടു ലക്ഷം രൂപയാണ് ഇദ്ദേഹം സംഭാവനയായി നല്‍കിയത്. 73 വയസുള്ള ആളാണ് യാഡി റെഡ്ഡി. നാല്‍പ്പത് വര്‍ഷം റിക്ഷ വലിക്കുന്ന ജോലി ചെയ്തിരുന്ന ഇയാള്‍ സായി ബാബ ക്ഷേത്രത്തിന് ആദ്യം ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.
ആരോഗ്യം നശിച്ചതോടെ പണത്തിന്റെ ആവശ്യമില്ലെന് തോന്നി. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ പണം ക്ഷേത്രത്തിന് നല്കുവാന് തീരുമാനിച്ചതെന്നും ആളുകള്‍ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും തന്റെ വരുമാനം ഇരട്ടിയായി വര്‍ദ്ധിക്കുകയാണെന്നുമാണ് യാഡി പറയുന്നത്. ക്ഷേത്രത്തിന് പണം നല്കിയപ്പോള് മുതലാണ് തന്റെ സമ്പാദ്യം വര്‍ദ്ധിക്കാന്‍ തുടങ്ങിയത് എന്നാണ് റെഡ്ഡിയുടെ അഭിപ്രായം.
‘എന്റെ എല്ലാ സമ്പാദ്യവും നല്‍കാമെന്ന് ദൈവത്തിന് ഞാന്‍ വാക്ക് നല്‍കിയിട്ടുണ്ട’ റെഡ്ഡി വ്യക്തമാക്കുന്നു.
അദ്ദേഹം നല്കിയ പണം കൊണ്ട് ക്ഷേത്രത്തില്‍ ഗോശാല നിര്‍മിക്കാനാണ് അധികൃതരുടെ പദ്ധതി. ആരോടും തങ്ങള്‍ സംഭാവന നല്കുവാന് ആവശ്യപ്പെട്ടിട്ടില്ലെന്നും പണം ആളുകള്‍ സ്വമേധയ നല്‍കുന്നതാണെന്നും അധികൃതര്‍ പറഞ്ഞു. എന്തായാലും യാഡി റെഡ്ഡിയുടെ പ്രവൃത്തിയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്.