ആ​ശ​ങ്ക​യി​ലാ​ണി​വ​ർ! ജോലി കുറഞ്ഞു, രോഗബാധിതരാവുമോ എന്ന ഭയവും; ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ടു വി​ടു​ന്നു

വ​ട​ക​ര: കൊ​റോ​ണ ഭീ​തി ക​ന​ത്ത​തോ​ടെ നൂ​റു ക​ണ​ക്കി​ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്കു പ​ലാ​യ​നം ആ​രം​ഭി​ച്ചു.

നി​ർ​മാ​ണ മേ​ഖ​ല​യി​ലും ഹോ​ട്ട​ൽ, ബെ​യ്ക്ക​റി, ഫാ​സ്റ്റ് ഫു​ഡ് ക​ട​ക​ളി​ലും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലും നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ കൊ​റോ​ണ ഭീ​ഷ​ണി നി​ല നി​ൽ​ക്കെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​ണ്.

ജോ​ലി കു​റ​ഞ്ഞ​തു കൊ​ണ്ടും രോ​ഗ​ബാ​ധി​ത​രാ​വു​മോ എ​ന്ന ഭ​യം കൊ​ണ്ടും കൂ​ട്ട​മാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വ​ർ.

ദീ​ർ​ഘ​ദൂ​ര വ​ണ്ടി​ക​ൾ പ​ല​തും റ​ദ്ദാ​ക്കി​യ​തി​നാ​ലും ഓ​ടു​ന്ന​വ​യി​ൽ ടി​ക്ക​റ്റും സീ​റ്റും ല​ഭി​ക്കാ​നു​ള്ള പ്ര​യാ​സ​വും ക​ണ​ക്കി​ലെ​ടു​ത്ത് സ്പെ​ഷ്യ​ൽ ബ​സ് വി​ളി​ച്ചാ​ണ് ല​ഗേ​ജു​മാ​യി നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​വു​ന്ന​ത്.

ര​ണ്ടും മൂ​ന്നും ദി​വ​സം യാ​ത്ര ചെ​യ്താ​ലെ പ​ല​ർ​ക്കും അ​വ​ര​വ​രു​ടെ ഉൗ​രു​ക​ളി​ലെ​ത്തൂ. യാ​ത്രാ​മ​ധ്യേ പ​ല​യി​ട​ങ്ങ​ളി​ലും ന​ട​ക്കാ​നി​ട​യു​ള്ള പ​രി​ശോ​ധ​ന​യും ഭ​ക്ഷ​ണ ദൗ​ർ​ല​ഭ്യ​വും ഇ​വ​രെ അ​സ്വ​സ്ഥ​രാ​ക്കു​ന്നു​ണ്ട്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും കൊ​റോ​ണ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ സ്വ​ന്തം വീ​ടി​നെ പ​റ്റി​യും കൂ​ടും​ബ​ങ്ങ​ളെ​പ്പ​റ്റി​യും ആ​ശ​ങ്ക​യി​ലാ​ണി​വ​ർ.

വ​ർ​ഷ​ങ്ങ​ളാ​യി രാ​വി​ലെ വ​ട​ക​ര നാ​രാ​യ​ണ ന​ഗ​റി​ലെ പു​തി​യ ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് നി​ന്നാ​യി​രു​ന്നു ഇ​ക്കൂ​ട്ട​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ജോ​ലി​ക്കു പോ​യി​രു​ന്ന​ത്.

അ​തേ ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്തു നി​ന്നു ത​ന്നെ ഇ​വ​ർ സ്വ​യം ര​ക്ഷാ​ർ​ഥം ഇ​പ്പോ​ൾ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി വ​ട​ക​ര​ക്കാ​രു​ടെ ഒ​ട്ടു മി​ക്ക കാ​ര്യ​ങ്ങ​ളി​ലും ഒ​ഴി​ച്ചു കൂ​ടാ​ൻ പ​റ്റാ​ത്ത സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ.

ഇ​വ​ർ സ്ഥ​ലം വി​ടു​ന്ന​തോ​ടെ പ​ല മേ​ഖ​ല​യി​ലും ആ​വ​ശ്യ​ത്തി​ന് ജോ​ലി​ക്കാ​രെ കി​ട്ടാ​ത്ത അ​വ​സ്ഥ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന​താ​ണ് സ​ത്യം. പ്ര​ത്യേ​കി​ച്ചും പു​തി​യ ത​ല​മു​റ തീ​രെ നോ​ക്കാ​നി​ട​യി​ല്ലാ​ത്ത ബാ​ർ​ബ​ർ ഷോ​പ്പി​ലും ജെ​ന്‍റ്സ് ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ലും. ഇ​തോ​ടൊ​പ്പം നി​ർ​മാ​ണ മേ​ഖ​ല​യി​ലും ഇ​വ​രു​ടെ അ​ഭാ​വം ഭാ​വി​യി​ൽ വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കും.

Related posts

Leave a Comment