ലോകകപ്പ് ഫൈനല്‍ ദിനം മലയാളി മദ്യത്തില്‍ ആറാടിയപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്പ്പറേഷന്.
ഫൈനല്‍ ദിനമായ ഞായറാഴ്ച 50 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്. സാധാരണ ഞായറാഴ്ചകളിലെ മദ്യവില്‍പ്പന ശരാശരി 30 കോടിയാണ്.
അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മദ്യവില്‍പ്പന ഗണ്യമായി വര്‍ധിപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നത്.
ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്.
ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു.
മാത്രമല്ല, ഫൈനലിനു ശേഷം നിരവധിയിടങ്ങളില്‍ സംഘര്‍ഷമുണ്ടായതിനു പിന്നിലും കളിച്ചത് മദ്യമാണെന്നാണ് പരക്കെയുള്ള ശ്രുതി.