കണ്ണൂർ: സർക്കാർ മദ്യവിൽപ്പന കേന്ദ്രത്തിൽനിന്ന് പഴയ ബിൽ തിരുത്തി മദ്യം വാങ്ങി തട്ടിപ്പു നടത്താൻ ശ്രമിച്ചയാൾ പിടിയിൽ.
പാറക്കണ്ടിയിലെ ബീവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി രമേശ് ബാബുവാണ് (54) പിടിയിലായത്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇന്നലെ രാവിലെ ഇവിടെനിന്ന് 430 രൂപയുടെ മദ്യം ഇയാൾ വാങ്ങിയിരുന്നു. തുടർന്ന് വൈകുന്നേരം ഇതേ ഔട്ട്ലെറ്റിൽ എത്തി 120 രൂപയുടെ ബിയർ വാങ്ങാൻ ബില്ലടിച്ചു.
മദ്യം വാങ്ങാൻ ഡെലിവറി കൗണ്ടറിലെത്തിയപ്പോൾ രാവിലെ വാങ്ങിയ മദ്യത്തിന്റെ ബില്ലിലെ ഡെലിവറി സീൽ മായച്ചുനൽകി മദ്യം വാങ്ങാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.