ഒന്നിൽ കൂടുതൽ ശീലങ്ങൾ എനിക്ക് മാറ്റേണ്ടതായുണ്ട്. അനിയന്ത്രിതമായി ഷോപ്പിംഗ് ചെയ്യുന്നത് എന്റെ ശീലമാണ്.
ഒരു കാര്യവുമില്ലാതെ ഷോപ്പ് ചെയ്ത് കൊണ്ടിരിക്കും. അത് വാങ്ങിച്ചില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നലാണ്. എന്നാൽ വാങ്ങിയാൽ ഒരു ദിവസത്തെ എക്സൈറ്റ്മെന്റ് മാത്രമാണ്. രണ്ടാമത്തെ ദിവസം അതെവിടെയാണെന്നുപോലും എനിക്കോർമയുണ്ടാകില്ല.
ആവശ്യമുള്ളത് മാത്രം വാങ്ങിക്കുക എന്ന ശീലത്തിലേക്ക് വരണം എന്നുണ്ട്. പക്ഷെ ഈ നിമിഷം വരെ അത് നടന്നിട്ടില്ല. ഭക്ഷണം കഴിക്കുന്നതും എനിക്ക് നിയന്ത്രിക്കാൻ പറ്റാറില്ല. ഇന്നെങ്കിലും ഡയറ്റ് ചെയ്യണമെന്ന് കരുതും.
ഉച്ചവരെ ഞാൻ പിടിച്ച് നിൽക്കും. ഉച്ച കഴിഞ്ഞാൽ എന്റെ മനസ് മാറും. ഇങ്ങനെ ജീവിച്ചിട്ട് എന്താണ്, എനിക്കിഷ്ടമുള്ളത് കഴിക്കും എന്നൊക്കെ പറഞ്ഞ് എല്ലാം കഴിക്കും. രാത്രിയായാൽ ഞാനിന്ന് എന്തൊക്കെ കഴിച്ചു എന്നറിയാമോ എന്ന് പറഞ്ഞ് ആശങ്കപ്പെടും. -ഭാവന