അ​വ​രു​ടെ സം​സ്കാ​ര​ത്തി​ൽ അ​വ​ർ ട്രോ​ളു​ന്നു, എ​ന്‍റെ സം​സ്കാ​ര​ത്തി​ലൂ​ടെ ഞാ​ൻ പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ന്നു; ഭീ​മ​ൻ ര​ഘു

കാണിക‍ളെ അ​ടി​മു​ടി വി​റ​പ്പി​ച്ച വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ഭീ​മ​ൻ ര​ഘു​വി​നെ മലയാളികൾക്ക് മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ സ​മീ​പ​കാ​ല​ങ്ങ​ളി​ലാ​യ് താ​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ പോ​ലെ ത​ന്നെ ത​ന്നെ​ക്കു​റി​ച്ചു​ള്ള ട്രോ​ളു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഹി​റ്റാ​ണ്. ഇ​പ്പോ​ഴി​താ ട്രോ​ളു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് താ​രം രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ട്രോ​ളു​ക​ളി​ലൂ​ടെ റീ​ച്ച് ഉ​ണ്ടാ​യെ​ന്നും ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​റി​ല്ലെ​ന്നും ഭീ​മ​ൻ ര​ഘു പ​റ​ഞ്ഞു.

വീ​ട്ടി​ൽ എ​നി​ക്കെ​തി​രെ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളെ കു​റി​ച്ചും ട്രോ​ളു​ക​ളെ കു​റി​ച്ചും സം​സാ​രി​ക്കാ​റു​ണ്ട്. ഇ​തൊ​ക്കെ പ​റ​യു​മ്പോ​ൾ ചേ​ട്ട​നെപ​റ്റി ഇ​ങ്ങ​നെ ഒ​ക്കെ കേ​ട്ടി​ട്ട് കൊ​ള്ളാം ന​ല്ല ര​സ​മാ​യി​രി​ക്കു​ന്നെ​ന്നാ​ണ് ഭാ​ര്യ പ​റ​ഞ്ഞ​ത്. ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ എ​ന്നെ കു​റി​ച്ച് കേ​ൾ​ക്കു​ന്ന​ത്. ഇ​തൊ​ക്കെ എ​ങ്ങ​നെ എ​ടു​ക്കു​ന്നെ​ന്ന് ഭാ​ര്യ എ​ന്നോ​ട് ചോ​ദ്യ​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ സ​ന്തോ​ഷ​ത്തോടെയും കോ​മ​ഡി​യു​മാ​യി​ട്ടേ ഇ​തൊ​ക്കെ എ​ടു​ക്കു​ന്നു​ള്ളൂ എ​ന്ന് ഞാ​ൻ പ​റ​യും. അ​ല്ലാ​തെ ഇ​തി​നൊ​ന്നും മ​റു​പ​ടി കൊ​ടു​ക്കാ​ൻ ശ്ര​മി​ക്കാ​റി​ല്ല. ഈ ​ട്രോ​ളു​ക​ൾ കാ​ര​ണം റീ​ച്ചാ​യി. ഭീ​മ​ൻ ര​ഘു എ​ന്ന പേ​ര് പെ​ട്ട​ന്ന് വൈ​റ​ലാ​യ്. ഇ​ങ്ങ​നെ ചെ​യ്യ​രു​തെ​ന്ന് എ​ന്നോ​ട് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. കാ​ര​ണം എ​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റി​ല്ല. ഉ​ള്ള കാ​ര്യ​ങ്ങ​ൾ ഞാ​ൻ തു​റ​ന്നു പ​റ​ഞ്ഞു. അ​ത് പ​ല​രീ​തി​യി​ൽ ജ​ന​ങ്ങ​ൾ എ​ടു​ത്തു.

അ​വ​രു​ടെ സം​സ്കാ​ര​ത്തി​ൽ അ​വ​ർ ട്രോ​ളു​ന്നു. എ​ന്നാ​ൽ എ​ന്‍റെ സം​സ്കാ​ര​ത്തി​ലൂ​ടെ ഞാ​ൻ പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ന്നു എ​ന്നാ​ണ് ഭീ​മ​ൻ ര​ഘു പ​റ​ഞ്ഞ​ത്. ഒ​രു ഓ​ൺ​ലൈ​ൻ മീ​ഡി​യ​യ്ക്ക് കൊ​ടു​ത്ത അ​ഭി​മു​ഖ​ത്തി​ലാ​ണ് ഭീ​മ​ൻ ര​ഘു ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. 

 

 

Related posts

Leave a Comment