പാര്‍ട്ടിയില്‍ വന്നതുകൊണ്ടല്ല സിനിമയില്‍ അവസരം കുറഞ്ഞത്. തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഒന്ന് രണ്ട് ചിത്രങ്ങള്‍ വന്നത്. പുലിമുരുകന് ഉള്‍പ്പെടെയുള്ള ചിത്രങ്ങളായിരുന്നു അത്.
ആ സിനിമയില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കാത്തത് എനിക്ക് വളരെ വിഷമമായി. രണ്ട് മൂന്നും ചിത്രങ്ങള്‍ ഒഴിവായി. എന്റെ മണ്ഡലമായ പത്തനാപുരത്തായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്.
എനിക്ക് പോകാന്‍ സാധിച്ചില്ല. അതിനുശേഷം വെറെ ഒരു പടം വന്നു. അതിനും പോകാന്‍ സാധിച്ചില്ല. അങ്ങനെ രണ്ട് മൂന്നും ചിത്രങ്ങളിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ അവര്‍ തന്നെ തീരുമാനിച്ചു ഇയാള്‍ ഇനി സിനിമയിലേക്കില്ലെന്ന്. -ഭീമന് രഘു