തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഭൂമിക ചൗള. ഒരുകാലത്ത് തമിഴ് സിനിമകളിലെ സജീവസാന്നിധ്യമായിരുന്ന നടി അടുത്തിടെയായി വളരെ കുറച്ചു സിനിമകളിലാണ് അഭിനയിക്കുന്നത്. ബോളിവുഡിലും നിരവധി ചിത്രങ്ങളിൽ ഭൂമിക തിളങ്ങിയിരുന്നു.
തന്റെ സിനിമാജീവിതം23 വർഷം പിന്നിടപകയാണെന്നും എന്നാൽ തനിക്ക് ഇപ്പോഴും ഒരു തുടക്കകാരിയെ പോലെയാണ് തോന്നുന്നതെന്നും പറയുകയാണ് ഭൂമിക ഇപ്പോൾ.
അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭൂമിക തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്. ബോളിവുഡിൽ നിന്ന് എനിക്കിപ്പോൾ സിനിമകൾ വരാറില്ല.
ഒന്നെങ്കിൽ ബോളിവുഡിലെ ആളുകൾക്ക് താൻ ഇപ്പോഴും അഭിനയിക്കുന്നുണ്ടെന്ന കാര്യം അറിയില്ല. അല്ലെങ്കിൽ താൻ അഭിനയം നിർത്തിയതായി അവർക്ക് തോന്നിയട്ടുണ്ടാകാം. അതാകും അവസരങ്ങൾ ലഭിക്കാത്തത്.
ഒന്നെങ്കിൽ ഞാൻ ഒരു നല്ല അഭിനേതാവ് അല്ല, അല്ലെങ്കിൽ എന്റെ പിആർ വേണ്ടത്ര കോളുകൾ ചെയ്യുന്നില്ല, അല്ലെങ്കിൽ ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്ന കാര്യം അവർക്ക് അറിയില്ല.
സത്യസന്ധമായി പറയുകയാണെങ്കിൽ അവസരം കിട്ടാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ച് സിനിമ എന്നത് മൊത്തത്തിലൊരു വ്യത്യസ്തമായ ഗെയിമായിരുന്നു.
ഇപ്പോഴത്തെ സിനിമ മേഖലയുടെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നോ എങ്ങനെയാണ് സിനിമയിലേക്ക് എത്തുകയെന്നോ എനിക്ക് അറിയില്ല.
എന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഞാൻ ജോലി അന്വേഷിക്കുകയാണ്, ആരെങ്കിലും എനിക്ക് ജോലി തരൂ എന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ. ഒരു അവസരത്തിനായി ആരെയാണ് സമീപിക്കേണ്ടതെന്ന് എനിക്ക് അറിയില്ല.
ഞാനിപ്പോഴും ഒരു തുടക്കക്കാരിയോ അല്ലെങ്കിൽ ഒരു പുതുമുഖമോ ഒരു വിദ്യാർഥിയോ ആണെന്നാണ് എനിക്ക് തോന്നുന്നത്.ഏകദേശം ഇരുപത്തിമൂന്ന് വർഷമായി ഞാൻ സിനിമ മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.
അതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. അതോടൊപ്പം എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരോടും സിനിമ മേഖലയിലുള്ള സഹ പ്രവർത്തകരോടും നന്ദി പറയുന്നു.
ഇതുവരെ ചെയ്ത സിനിമകളിൽ എല്ലാം ഞാൻ വളരെയധികം സംതൃപ്തയാണ്. ഇപ്പോഴും നല്ല പ്രൊജക്ടുകൾ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്റെ കഴിവിന്റെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ കഴിയുന്ന ടീമിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു- ഭൂമിക വ്യക്തമാക്കി.