മ​മ്മൂ​ക്ക സ്‌​കി​റ്റ് ക​ഴി​ഞ്ഞ് അ​ഭി​ന​ന്ദി​ച്ചു, അ​തി​ൽ കൂ​ടു​ത​ൽ എ​ന്ത് വേ​ണം; പോ​റ്റി​യാ​യി മേ​ക്ക​പ്പി​ട്ട​ത് മ​മ്മൂ​ക്ക​യു​ടെ മേ​ക്ക​പ്പ് മാ​ന്‍; സൈ​ബ​ർ അ​റ്റാ​ക്ക് കാര്യമായി എടുക്കുന്നില്ല; ടി​നി ടോം

‘ഭ്ര​മ​യു​ഗം’ സ്പൂ​ഫ് ക​ണ്ട് മ​മ്മൂ​ട്ടി ബാ​ക്ക് സ്റ്റേ​ജി​ൽ നേ​രി​ട്ടെ​ത്തി അ​ഭി​ന​ന്ദി​ച്ചെ​ന്ന് ന​ട​ൻ ടി​നി ടോം. തനി​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം ഇ​ന്നും ഇ​ന്ന​ലെയും തു​ട​ങ്ങി​യ​ത​ല്ല. ഞാ​നി​പ്പോ​ള്‍ അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​ന്‍ പോ​കാ​റി​ല്ല. ഒ​രു ക​ണ​ക്കി​ന് ഇ​ത്ത​രം ച​ര്‍​ച്ച​ക​ളും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ ഉ​ണ്ടാ​കു​ന്ന​ത് ത​നി​ക്ക് ന​ല്ല​താ​ണെന്ന് ടിനി പറഞ്ഞു.

വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച സ്‌​കി​റ്റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സ​ദ​സി​ല്‍നി​ന്നു ല​ഭി​ച്ച​ത്. എ​ന്നി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് അ​തി​നെ​തി​രേ ഇ​ത്ത​ര​ത്തി​ലൊ​രു വി​മ​ര്‍​ശ​നം എ​ന്ന് അ​റി​യി​ല്ല.

ഒ​രു​പ​ക്ഷെ സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം ഞാ​ന്‍ നി​ല്‍​ക്കു​ന്ന​ത് കൊ​ണ്ടാ​യി​രി​ക്കും. അ​ദ്ദേ​ഹം ചെ​യ്യു​ന്ന ന​ല്ല കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഞാ​ന്‍ സം​സാ​രി​ച്ചി​രു​ന്നു. അ​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത ആ​ളു​ക​ളാ​യി​രി​ക്കും ഇ​തി​നൊ​ക്കെ പി​ന്നി​ല്‍.

മ​മ്മൂ​ക്ക അ​ന​ശ്വ​ര​മാ​ക്കി​യ ഭ്ര​മ​യു​ഗ​ത്തി​ സ്പൂ​ഫാ​ണ് ഞാ​ന്‍ ചെ​യ്ത​ത്. അ​ദ്ദേ​ഹം ചെ​യ്ത് വ​ച്ച​തി​ന്‍റെ അ​ടു​ത്തെ​ങ്ങും എ​ത്തു​ന്ന​ത് പോ​ലെ എ​നി​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. പ​ക്ഷെ ആ ​സ്‌​കി​റ്റ് ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ മ​മ്മൂ​ക്ക ബാ​ക്ക് സ്റ്റേ​ജി​ലെ​ത്തി എ​ന്നെ അ​ഭി​ന​ന്ദി​ച്ചു.

അ​ദ്ദേ​ഹം ത​രു​ന്ന പി​ന്തു​ണ​യൊ​ക്കെ വ​ള​രെ വ​ലു​താ​ണ്. എ​ന്തി​നും കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും പ​റ​ഞ്ഞു. മ​മ്മൂ​ക്ക മാ​ത്ര​മ​ല്ല, സി​ദ്ദി​ഖ് ഇ​ക്ക, ര​മേ​ശ് പി​ഷാ​ര​ടി തു​ട​ങ്ങി​യ​വ​രൊ​ക്കെ പ്ര​ശം​സി​ച്ചു. പി​ന്നെ വി​മ​ര്‍​ശി​ക്കു​ന്ന​വ​രും പ​രി​ഹ​സി​ക്കു​ന്ന​വ​രും അ​ത് ചെ​യ്യ​ട്ടെ. ഞാ​ന​ത് കാ​ര്യ​മാ​ക്കു​ന്നി​ല്ല എന്ന് ടി​നി ടോം കൂട്ടിച്ചേർത്തു.

Related posts

Leave a Comment