മോസ്കോ: ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ വിമർശകനുമായ അലക്സി നവാല്‍നിയുടെ ഭാര്യയെയും മകളെയും സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
സാൻ ഫ്രാൻസിസ്കോയിലെ ഹോട്ടലിൽ എത്തിയാണ് നവാൽനിയുടെ ഭാര്യ യൂലിയയെയും മകൾ ഡാഷയെയും കണ്ടത്. ഡാഷ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ വിദ്യാർഥിനിയാണ്.
അതേസമയം, അലക്സി നവാല്‍നിയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കുന്നതിനെ എതിർത്ത് മാതാവ് ല്യൂഡ്മില നവാൽനയ രംഗത്തെത്തി. മകന്റെ ഭൗതികശരീരം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ല്യൂഡ്മില ഫയൽ ചെയ്ത കേസ് മാർച്ച് നാലിനു കോടതി പരിഗണിക്കും.