ഇടുക്കി: നെടുങ്കണ്ടത്ത് പതിനഞ്ചര കിലോ കഞ്ചാവുമായി സ്ത്രീ ഉള്‍പ്പടെ മൂന്നു പേര് അറസ്റ്റില്‍. ഇന്നലെ രാത്രിയില്‍ നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡ് പരിസരത്ത് പോലിസ് നടത്തിയ പരിശോധനയിലാണു പ്രതികള്‍ പിടിയിലായത്.
തമിഴ്നാട് വത്തലഗുണ്ട് സ്വദേശി ചിത്ര, വരശുനാട് സ്വദേശി മുരുകന് , ബോഡി സ്വദേശി ഭാരതി എന്നിവരാണ് അറസ്റ്റിലായത്.
ബസ് സ്റ്റാന്‍ഡ് പരിസരത്തു നില്‍ക്കുകയായിരുന്ന ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗുകളില്‍ നിന്നാണ് പതിനഞ്ചര കിലോയിലധികം കഞ്ചാവ് കണ്ടെത്തിയത്.
തമിഴ്നാട്ടില്‍നിന്നെത്തിച്ച കഞ്ചാവ് നെടുങ്കണ്ടം മേഖലയിലെ മൊത്ത വിതരണക്കാര്‍ക്കു കൈമാറുകയായിരുന്നു ലക്ഷ്യം.
തമിഴ്നാട്ടില്‍നിന്നു വ്യാപകമായി കഞ്ചാവ് കേരളത്തിലേക്കു കടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്നാണു നിഗമനം. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.