സ്വ​കാ​ര്യ ക​മ്പ​നി​ക്ക് 50 ല​ക്ഷം രൂ​പ ന​ല്‍​കിയില്ല: ഡ​ൽ​ഹി​യി​ലെ രാ​ജ​സ്ഥാ​ന്‍റെ ബി​ക്കാ​നേ​ര്‍ ഹൗ​സ് ക​ണ്ടു​കെ​ട്ടും

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡ​ൽ​ഹി​യി​ലെ പ്ര​ശ​സ്ത​മാ​യ ബി​ക്കാ​നേ​ര്‍ ഹൗ​സ് ക​ണ്ടു​കെ​ട്ടാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. സ്വ​കാ​ര്യ ക​മ്പ​നി​ക്ക് 50 ല​ക്ഷം രൂ​പ ന​ല്‍​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ചി​ത്ര​പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​മാ​യി ഡ​ൽ​ഹി​യി​ലെ ബി​ക്കാ​നേ​ര്‍ ഹൗ​സ് ആ​ഴ്ച​യി​ല്‍ ഏ​ഴു ദി​വ​സ​വും സ​ജീ​വ​മാ​ണ്.

രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നേ​ർ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ കൊ​ട്ടാ​ര​മാ​യി 1929ലാ​ണ് ബി​ക്കാ​നേ​ർ ഹൗ​സ് പ​ണി​ക​ഴി​പ്പി​ച്ച​ത്. സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ പ്ര​ധാ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യി ബി​ക്കാ​നേ​ര്‍ ഹൗ​സ് മാ​റി. ഇ​ന്ന​ലെ​യാ​ണ് ബി​ക്കാ​നേ​ർ ഹൗ​സി​ന് മു​ന്നി​ല്‍ പാ​ട്യാ​ല ഹൗ​സ് കോ​ട​തി നോ​ട്ടീ​സ് പ​തി​പ്പി​ച്ച​ത്.

ഈ ​മാ​സം 29ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഡ​ൽ​ഹി​യി​ലെ ഹി​മാ​ച​ല്‍ ഭ​വ​ൻ അ​ടു​ത്തി​ടെ ഹി​മാ​ച​ല്‍ ഹൈ​ക്കോ​ട​തി ക​ണ്ടു​കെ​ട്ടി​യി​രു​ന്നു. സ്വ​കാ​ര്യ ക​മ്പ​നി​ക്ക് 150 കോ​ടി രൂ​പ തി​രി​ച്ചു ന​ല്‍​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.

Related posts

Leave a Comment