തിരുവനന്തപുരം: ജനവിധിയുടെ പാഠങ്ങള്‍ വിനയത്തോടെ ഉള്‍ക്കൊള്ളുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ഇടതുപക്ഷത്തിന്റെ യജമാനന്മാര് ജനങ്ങളാണ്. അവരുടെ വിലയിരുത്തലുകള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ഇടതുപക്ഷത്തിന് അറിയാം.
തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ച് പോരായ്മകള്‍ തിരുത്തി മുന്നോട്ടു പോകുകയും ചെയ്യും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ ആയി എന്നുള്ളതും, ഫാസിസ്റ്റ് രാഷ്ട്രീയം കൈയാളുന്ന ബിജെപിയുടെ വോട്ടു ശതമാനം ഗണ്യമായി വര്‍ധിച്ചു വെന്നതും നിസാരമായി കാണുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.