അമ്രേലി(ഗുജറാത്ത്): ഗുജറാത്തിലെ അമ്രേലി താലൂക്കിൽ മുത്തശ്ശിയുടെ കടിയേറ്റ് 14 മാസം പ്രായമുള്ള പേരക്കുട്ടി മരിച്ചു. കുഞ്ഞിന്റെ നിരന്തരമായ കരച്ചിൽ കേട്ട് പ്രകോപിതയായി കുട്ടിയെ ഇവർ കടിച്ച് കൊല്ലുകയായിരുന്നെന്നാണ് പുറത്തുവന്ന റിപ്പോർട്ട്.
കുട്ടിയുടെ വലതു കവിൾ, കണ്ണ്, നെറ്റി, കൈകൾ, കാലുകൾ എന്നിവിടങ്ങളിൽ കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. വായിലും തുടയിലും കൈകളിലും സാരമായ ചതവുകളും ഉണ്ടായിരുന്നു.
രാജസ്ഥലി ഗ്രാമത്തിലാണ് സംഭവം. അംറേലി റൂറൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് കുൽഷൻ സയ്യിദ് എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു.