കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയുണ്ടായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. കേസിൽ ശാസ്ത്രീയ രേഖകൾ അടക്കമുള്ളവ പോലീസ് പരിശോധിച്ചു തുടങ്ങി.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നിയോഗിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവദിവസം ജോലിയിലുണ്ടായിരുന്ന ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ 30 ഓളം പേരുടെ മൊഴികളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
വരും ദിവസങ്ങളിൽ കൂടുതൽപ്പേരിൽ നിന്ന് മൊഴിയെടുക്കുമെന്ന് തൃക്കാക്കര എസിപി പി.വി. ബേബി പറഞ്ഞു. കഴിഞ്ഞ ദിവസം അന്വേഷണ സംഘം സംഭവസ്ഥലം.
പുക അണയ്ക്കാനുള്ള ശ്രമം തുടരുന്നു
കൊച്ചി: ബ്രഹ്മപുരത്തെ പുകയണക്കാനുള്ള ശ്രമം പന്തണ്ടാം ദിവസവും തുടരുകയാണ്. 95 ശതമാനം പ്രദേശത്തെ തീയും പുകയും അണച്ചെന്ന് ജില്ലഭരണകൂടം അറിയിച്ചു.
തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ചെറിയ തോതിൽ തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു.
ഈ സാഹചര്യം നേരിടാൻ പ്രത്യേക കർമ്മപദ്ധതി തയാറാക്കും. പുക പൂർണമായും ശമിപ്പിച്ചാലും അഗ്നിരക്ഷാ സേനയുടെ സേവനം തുടരും.
കാവൽക്കാർ, കാമറകൾ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കും. ഏറ്റവുധികം പുക ഉയർന്ന സെക്ടർ ആറ്, ഏഴ് ഉൾപ്പടെയുള്ള മാലിന്യ കൂന്പാരത്തിലെ പുക ഇന്നലെ വൈകിട്ടോടെ അണയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ബ്രഹ്മപുരം സന്ദർശിച്ച ശേഷം കളക്ടർ വ്യക്തമാക്കി.
അഞ്ച് ശതമാനം ഭാഗത്തെ തീയണക്കായാനായി കൂടുതൽ മണ്ണുമാന്ത്രി യന്ത്രങ്ങളും അഗ്നിരക്ഷ യൂണിറ്റുകളും ഇവിടേക്ക് മാറ്റി.
ഇനി അണയ്ക്കാനുള്ളത് ചതുപ്പിലെ പുകയുന്ന കൂനകളാണ്. ചതുപ്പ് പ്രദേശങ്ങളിലേക്ക് ഫയർ യൂണിറ്റുകൾക്ക് നേരിട്ട് കടന്നുചെല്ലാൻ കഴിയാത്തത് വെല്ലുവിളി ഉയർത്തുന്നുണ്ട്.
കടന്പ്രയാറിൽ നിന്നും ഉയർന്ന ശേഷിയുള്ള പന്പുകൾ ഉപയോഗിച്ച് ഉന്നത മർദ്ദത്തിൽ വെള്ളം പന്പു ചെയ്താണ് ഇതിന് നിലവൽ പരിഹാരം കാണുന്നത്. മിനിട്ടിൽ 4000 ലിറ്റർ വെളളമാണ് ഇത്തരത്തിൽ പന്പു ചെയ്യുന്നത്. സന്ദർശിച്ചിരുന്നു.