ബ്രസീലില്‍ തടാകത്തിലെ വിനോദസഞ്ചാര ബോട്ടുകളിലേക്ക് പാറക്കല്ല് അടര്‍ന്നു വീണ് പത്തുപേര്‍ക്ക് ദാരുണാന്ത്യം.
രാജ്യത്തിന്റെ തെക്ക്-കിഴക്കന്‍ മേഖലയിലുണ്ടായ അപകടത്തില്‍ മൂന്ന് പേരെ കാണാതാവുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ബോട്ടിനു മുകളിലേക്ക് പാറയുടെ ഭാഗം ഇടിഞ്ഞ് വീഴുന്നതിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
പാറയുടെ ഭാഗം വേര്‍പെട്ട് ബോട്ടുകള്‍ക്ക് മേല്‍ വീഴുന്നത് ഈ വീഡിയോയില്‍ കാണാം.
”ആ കഷണം വീഴും,” എന്ന് ഒരു സ്ത്രീ പറയുന്നത് അപകടത്തിന്റെ വീഡിയോയില്‍ കേള്‍ക്കാം. പാറക്കെട്ടുകള്‍ ബോട്ടുകളിലേക്ക് വീഴുന്നതിനുമുമ്പ് ”അവിടെ നിന്ന് പോകൂ” എന്ന് മറ്റൊരാള്‍ മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം.
ബോട്ടുകളില്‍ ഒരെണ്ണമെങ്കിലും മുങ്ങിയതായി വീഡിയോയില്‍ കാണുന്നുണ്ട്. മറ്റ് ബോട്ടുകള്‍ മുങ്ങാതെ രക്ഷപ്പെടുകയും ചെയ്തു.
പ്രാദേശിക സമയം 11:00 നായിരുന്നു അപകടം. മിനസ് ഗെറൈസ് സംസ്ഥാനത്ത് ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്നാണ് പാറ അടര്‍ന്ന് വീണതെന്നാണ് വിവരം.
മുങ്ങല്‍ വിദഗ്ധരും ഹെലികോപ്ടറുകളും രക്ഷപ്പെട്ടവര്‍ക്കായി വെള്ളത്തില്‍ തിരച്ചില്‍ നടത്തുകയാണ്.