ഹരിയാന: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് മത്സരിക്കുന്നതില്‍ പ്രതികരണവുമായി ബിജെപി നേതാവും ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്.
ഏത് ബിജെപി സ്ഥാനാര്‍ഥി നിന്നാലും വിനേഷിനെ തോല്‍പ്പിക്കാനാകും. ബിജെപി ആവശ്യപ്പെട്ടാല്‍ വിനേഷിനെതിരേ പ്രചാരണം നടത്താന്‍ താന്‍ തയാറാണെന്ന് ബ്രിജ് ഭൂഷണ് പറഞ്ഞു.
ഗുസ്തി താരങ്ങള്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണ്. വിഷ്ണോഹര്‍പുരിലെ വസിതിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും ഗുസ്തിയിലെ പ്രകടനംകൊണ്ട് നേടിയെടുത്ത പേരും പ്രശസ്തിയും രാഷ്ട്രീയ പ്രവേശനത്തിലൂടെ നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.