ചൈനയെ ദുരിതത്തിന്റെ തീരാക്കയത്തിലേക്ക് തള്ളിവിട്ട കൊറോണ വൈറസ് ബാധയെക്കുറിച്ച് യഥാര്‍ഥ വിവരങ്ങള്‍ക്കൊപ്പം നിരവധി വ്യാജവാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ചൈനയില്‍ കൊറോണ ബാധിതരായി മരിച്ചവരെ കൂട്ടിയിട്ട് കത്തിക്കുന്നതായാണ് പുതിയ വ്യാജ വാര്‍ത്ത. ചില ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.
സംഭവം വിവാദമായതോടെ ഈ വാദം തെറ്റാണെന്ന വാദവുമായി ചൈനീസ് അധികൃതര്‍ രംഗത്തെത്തി. കൊറോണ വൈറസ് ബാധിച്ചതിനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളെ ലോകാരോഗ്യ സംഘടന ‘ഇന്‍ഫോഡെമിക്’ എന്നാണ് വിളിക്കുന്നത്. ഇതിനിടെ ബ്രിട്ടിഷ് ടാബ്ലോയിഡ് പത്രങ്ങള്‍ വുഹാനില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെ തെളിവുകളുമായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. വിന്‍ഡി ഡോട്ട് കോമില് നിന്നുള്ള ‘സാറ്റലൈറ്റ് ഇമേജുകള്‍’ കാണിച്ചാണ് മൃതദേഹങ്ങള്‍ കത്തിക്കുന്നുണ്ടെന്ന വാദവുമായി രംഗത്തെത്തിയത്.
വുഹാനിലും ചോങ്കിംഗിലും ഉയര്‍ന്ന അളവില്‍ സള്‍ഫര്‍ ഡയോക്സൈഡ് കാണിക്കുന്നത് ഇത് കാരണമാണെന്നാണ് അവര്‍ അനുമാനിച്ചത്. രണ്ട് നഗരങ്ങളിലുമാണ് കൊറോണവൈറസ് വ്യാപകമായി ബാധിച്ചിരിക്കുന്നത്.മറ്റൊരു ബ്രിട്ടിഷ് പത്രം ഡെയ്ലി മിറര്‍ ഒരു ചോദ്യചിഹ്നത്തോടെയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
എന്നാല്‍ ഉയര്‍ന്ന അളവിലുള്ള സള്‍ഫര്‍ ഡയോക്സൈഡിനു കാരണം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതു കൊണ്ടാകാമെന്നായിരുന്നു ചില മാധ്യമങ്ങളുടെ അവകാശവാദം. മറ്റുള്ളവരും ഇത് പിന്തുടര്‍ന്നതോടെ സംഭവം വന്‍വിവാദത്തിനു വഴിവെക്കുകയായിരുന്നു.
അതേസമയം സള്‍ഫര്‍ ഡൈ ഓക്സൈഡ് വാര്‍ത്ത സൃഷ്ടിക്കപ്പെട്ടത് ഒരു ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ്.16,000 ത്തിലധികം ഫോളോവേഴ്സുള്ള ട്വിറ്റര്‍ അക്കൗണ്ടായ @inteldotwav ല്‍ നിന്നുള്ള ഒരു ട്വീറ്റ് ഫെബ്രുവരി 8 ന് ആകര്‍ഷകമായ ഒരു ഇമേജിനൊപ്പം പോസ്റ്റുചെയ്തു. വുഹാനും ചോങ്കിംഗിനും സമീപം ഉയര്‍ന്ന തോതിലുള്ള എസ്ഒ 2 കാണിക്കുന്നുണ്ടെന്നാണ് ഈ പോസ്റ്റില്‍ അവകാശപ്പെടുന്നത്.
ട്വീറ്റിന് പിന്നിലുള്ള വ്യക്തി SO2 ന്റെ ഉയര്‍ന്ന അളവ് വായനക്കാരന് തുറന്നുകൊടുക്കുന്നതിന്റെ വ്യാഖ്യാനവും നല്കി. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് മൃതദേഹങ്ങള്‍ കത്തിക്കുന്നതില്‍ നിന്നാകാം എസ്ഒ2 അമിതമായി വരുന്നതെന്നും ട്വീറ്റിലെ ഉള്ളടക്കത്തിലുണ്ടായിരുന്നു. ഇതാണ് ഈ വ്യാജ വാര്‍ത്തയ്ക്ക് തുടക്കമിട്ടത്. ഇതിനിടെ, കൊറോണ വൈറസ് ബാധിച്ച് മരിച്ചവുടെ എണ്ണം 1630 ആയി ഉയര്‍ന്നിരിക്കുകയാണ്.