തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ബസ് സർവീസുകൾ പുനരാരംഭിക്കുന്പോൾ യാത്രക്കാരുടെ എണ്ണം കുറവായതിനാലാണ് ചാർജ് വർധിപ്പിക്കുന്നത്.
നിയന്ത്രണങ്ങളോടെ ബസ് സർവീസ് ആരംഭിക്കുന്പോൾ നഷ്ടമായിരിക്കുമെന്നും അതിനാൽ ചാർജ് വർധിപ്പിക്കണമെന്നും ബസുടമകൾ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും സർക്കാർ വിലയിരുത്തി. പൊതുഗതാഗതം പുനരാരംഭിക്കുന്പോൾ ബസ് ചാർജ് വർധിപ്പിച്ച് ഉത്തരവ് പുറത്തിറക്കും.
കർശന നിയന്ത്രണങ്ങളോടെ ബസ് സർവീസ് പുനരാരംഭിക്കാനാണ് സർക്കാർ പദ്ധതി. ജില്ലയ്ക്കുള്ളിൽ മാത്രമായിരിക്കണം ബസ് സർവീസ്. യാത്രക്കാരെ പരിമിതപ്പെടുത്തിയായിരിക്കും ബസ് യാത്ര അനുവദിക്കുകയെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.