തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാര്ഡുകളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനില്‍ ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
ആകെ 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. തിരിച്ചറിയല്‍ രേഖയായി തെരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാത്കൃത ബാങ്കില്‍നിന്ന് ആറു മാസം മുമ്പ് ലഭിച്ച ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം. പ്രശ്നബാധിത ബൂത്തില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്പ്പെടുത്തുയിട്ടുണ്ട്. ബുധനാഴ്ച രാവിലെ10നാണ് വോട്ടെണ്ണല്‍.