കൽപ്പറ്റ, ചേലക്കര: വയനാട് ലോക്സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും നാളെ പോളിംഗ് ബൂത്തിലേക്ക്.ആവേശം വിതറിയ ഉപതെരഞ്ഞെടുപ്പ് പ്രചാരണ ങ്ങൾക്കൊടുവിൽ അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണു മുന്നണികള്‍. പോളിംഗ് സാമഗ്രികളുടെ വിതരണം രണ്ടിടത്തും ഇന്നു രാവിലെ ആരംഭിച്ചു.
സംസ്ഥാന രാഷ്ട്രീയത്തില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും വയനാട് ചര്‍ച്ചയാണ്. 14 ലക്ഷത്തോളം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. സ്ത്രീ വോട്ടര്‍മാരാണു കൂടുതല്‍. കഴിഞ്ഞ തവണ പോളിംഗ് ശതമാനം കുറഞ്ഞിരുന്നു. വോട്ടര്‍മാരെ കൂടുതല്‍ പോളിംഗ് ബൂത്തിലേക്ക് എത്തിച്ച് റിക്കാര്‍ഡ് ഭൂരിപക്ഷം നേടാനാണ് യുഡിഎഫ് ക്യാമ്പിന്റെ ശ്രമം.
യുഡിഎഫ് സ്ഥാനാര്‍ഥി പിയങ്കാഗാന്ധിയും സഹോദരന് രാഹുല്‍ ഗാന്ധിയും തീര്‍ത്ത ഓളത്തിനിടയിലും എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികള്‍ ഇന്നലെ കൊട്ടിക്കലാശത്തില്‍ ഒരു തരത്തിലും പിന്നിലായിരുന്നില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരിക്കൊപ്പം മന്ത്രി പി. പ്രസാദും മറ്റ് നേതാക്കളും കൊട്ടിക്കലാശത്തിന് ആവേശം പകര്‍ന്നു.സത്യന് മൊകേരിയുടെ കൊട്ടിക്കലാശത്തില്‍ വിദേശികള്‍ അണിനിരന്നതും ശ്രദ്ധേയമായി. ബത്തേരി നഗരം കേന്ദ്രീകരിച്ചായിരുന്നു എന്‍ഡിഎയുടെ കൊട്ടിക്കലാശം.
എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസിനൊപ്പം പി.കെ. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളും അണിനിരന്നു. നവ്യാ ഹരിദാസ് ക്രെയിനിലാണ് അവസാനഘട്ട പ്രചാരണത്തിന് ഇറങ്ങിയത്.
ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണുള്ളത്. 1,01,903 പുരുഷന്മാരും 1,11,197 സ്ത്രീകളും 3 ട്രാൻസ്ജെൻഡർ വിഭാഗക്കാരും.ഇതിൽ 10,143 പേർ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം പേര് ചേർത്ത പുതിയ വോട്ടർമാരാണ്.
യു.ആർ. പ്രദീപ് (എൽഡിഎഫ്), രമ്യ ഹരിദാസ് (യുഡിഎഫ്), കെ. ബാലകൃഷ്ണൻ (എൻഡിഎ), കെ.ബി ലിൻഡേഷ്, എൻ.കെ. സുധീർ, ഹരിദാസൻ (സ്വതന്ത്രർ) എന്നിവരാണ് സ്ഥാനാർഥികൾ.പൗരപ്രമുഖരെ നേരിൽ കണ്ട് സ്ഥാനാർഥികൾ ഇന്ന് വോട്ടഭ്യർഥന നടത്തുന്നുണ്ട്.