അത്യപൂർവമായ പശുക്കുട്ടിയെ കാണാൻ വൻതിരക്ക്. കർണാടകയിലെ മംഗലാപുരത്ത് കഴിഞ്ഞ ദിവസം ജനിച്ച പശുക്കുട്ടിക്ക് രണ്ട് തലയാണ് ഉള്ളത്. ദമാസ് കട്ടെ ദുജ്ലരുരി നിവാസിയായ ജയരമ ജോഗി എന്നയാളുടെ പശുവാണ് പ്രസവിച്ചത്. പശുക്കുട്ടിയുടെ തലകൾ ഒരു വശം ചേർന്ന് ഒട്ടിയ നിലയിലായിരുന്നു.
എന്നാൽ മൂക്കും, വായും, ചെവിയും രണ്ടാണ്. പക്ഷേ കണ്ണുകൾ നാലെണ്ണമുണ്ട്. പശുക്കുട്ടിക്ക് ഒരേ സമയം ഇരുവശത്തേയും കാഴ്ചകൾ കാണാൻ സാധിക്കും. എന്നാല്‍ മധ്യത്തിലുള്ള കണ്ണുകള്‍ക്ക് കാര്യമായ കാഴ്ചയില്ലെന്നും അതേസമയം ഇരുവശങ്ങളിലുമുള്ള കണ്ണുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തലയുടെ അമിതഭാരം കാരണം പശുക്കുട്ടിക്ക് നാല് കാലിൽ എഴുന്നേറ്റ് നിൽക്കാൻ ബുദ്ധിമുട്ടാണ്. പശുക്കിടാവിനെ പരിശോധിച്ച മൃഗഡോക്ടർമാര്‍ അവന് ആരോഗ്യവാനാണെന്ന് അറിയിച്ചു.
എന്നാൽ ഈ പശുവിന്റെ ഭാവി ജീവിതം ആരോഗ്യമുള്ളതായിരിക്കുമോ എന്ന കാര്യത്തിൽ മൃഗഡോക്ടർ സംശയം പ്രകടിപ്പിച്ചു. എത്ര നന്നായി പരിപാലിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പശുക്കിടാവിന്റെ മുന്നോട്ടുള്ള ജീവിതമെന്നും ഡോക്ടർമാർ പറഞ്ഞു.
ഇതിന് പിന്നാലെ ചില പ്രദേശവാസികള്‍ പശുക്കിടാവിനെ ‘ദൈവിക അവതാരം’ മായി പ്രഖ്യാപിച്ചു. ‘ഇത് വളരെ ശുഭസൂചനയാണ്. പശു ഞങ്ങളുടെ മാതൃദൈവമാണ്, ഇത് അവളിൽ നിന്നുള്ള അനുഗ്രഹമാണ്.’ ഒരു പ്രദേശവാസി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.