മാ​മോ​ഗ്രാം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത്


സ്ത​ന​ത്തി​ന്‍റെ എ​ക്സ്-​റേ ചി​ത്ര​മാ​ണ് മാ​മോ​ഗ്രാം. സ്ത​നാ​ർ​ബു​ദ​ത്തി​ന്‍റെ ആ​ദ്യ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ഡോ​ക്ട​ർ​മാ​ർ മാ​മോ​ഗ്രാം ഉ​പ​യോ​ഗി​ക്കു​ന്നു.

നേരത്തേ കണ്ടെത്താം
* മാ​മോ​ഗ്രാം ചെ​യ്യു​ന്ന​ത് സ്ത​നാ​ർ​ബു​ദം നേ​ര​ത്തേ ക​ണ്ടു​പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കും.
* 40 വ​യ​സ് ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ ര​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​മോ​ഗ്രാം ചെ​യ്യ​ണ​മെ​ന്ന് ശു​പാ​ർ​ശ ചെ​യ്യു​ന്നു.

സ്ത​നാ​ർ​ബു​ദ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​വ​ർ
സ്ത​നാ​ർ​ബു​ദ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​വ​ർ കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അം​ഗ​ത്തി​ന് സ്ത​നാ​ർ​ബു​ദം ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​യ പ്രായത്തിനു 10 വ​ർ​ഷം മു​മ്പ് മാമോ​ഗ്രാം ചെ​യ്യാ​ൻ ആ​രം​ഭി​ക്കേ​ണ്ട​താ​ണ്. ഇ​ത് വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ചെ​യ്യേ​ണ്ട​താ​ണ്. (30 വ​യ​സി​നു ശേ​ഷം മാ​ത്രം)

സ്‌​ക്രീ​നിം​ഗ് മാ​മോ​ഗ്രാം 40 നു ശേ​ഷ​മേ ചെ​യ്യേണ്ട​തു​ള്ളൂ. 40 വ​യ​സി​ന് മു​മ്പ് മാ​മോ​ഗ്രാം എ​ടു​ക്കാ​ൻ തു​ട​ങ്ങ​ണോ എ​ന്ന് തീ​രു​മാ​നി​ക്കു​മ്പോ​ൾ സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റു​ക​ളു​ടെ നേ​ട്ട​ങ്ങ​ളും അ​പ​ക​ട​സാ​ധ്യ​ത​ക​ളും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

മാ​മോ​ഗ്രാം എ​ങ്ങ​നെ​യാ​ണ് ചെ​യ്യു​ന്ന​ത്?
നി​ങ്ങ​ൾ ഒ​രു പ്ര​ത്യേ​ക എ​ക്സ്-​റേ മെ​ഷീ​ന്‍റെ മു​ന്നി​ൽ നി​ൽ​ക്കും. ഒ​രു ടെ​ക്‌​നീ​ഷൻ നി​ങ്ങ​ളു​ടെ സ്ത​ന​ങ്ങ​ൾ ഒ​രു പ്ലാ​സ്റ്റി​ക് പ്ലേ​റ്റി​ൽ സ്ഥാ​പി​ക്കും. മ​റ്റൊ​രു പ്ലേ​റ്റ് മു​ക​ളി​ൽ നി​ന്ന് നി​ങ്ങ​ളു​ടെ സ്ത​ന​ങ്ങ​ൾ അ​മ​ർ​ത്തും.

എ​ക്സ്-​റേ എ​ടു​ക്കു​മ്പോ​ൾ പ്ലേ​റ്റു​ക​ൾ സ്ത​ന​ത്തെ നി​ശ്ച​ല​മാ​ക്കും. എ​ല്ലാ സ്ത​ന​ങ്ങ​ളും അ​ല്പം വ്യ​ത്യ​സ്ത​മാ​യ​തി​നാ​ൽ ഓ​രോ സ്ത്രീ​യു​ടെ​യും മാ​മോ​ഗ്രാം അ​ല്പം വ്യ​ത്യ​സ്ത​മാ​യി കാ​ണ​പ്പെ​ടാം. മാ​മോഗ്രാം ചെയ്യുന്നതിന് ഏ​ക​ദേ​ശം 10 മി​നിറ്റാ​ണ് എ​ടു​ക്കു​ക.

മാ​മോ​ഗ്രാം എ​ടു​ക്കു​ന്ന​തി​നു മു​ൻ​പ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്
* ആ​ർ​ത്ത​വം വ​രു​ന്ന​തി​ന് മു​മ്പു​ള്ള ആ​ഴ്‌​ച​യോ ആ​ർ​ത്ത​വ സ​മ​യ​ത്തോ മാ​മോ​ഗ്രാം ചെ​യ്യാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ക. ആ ​സ​മ​യ​ത്തു സ്ത​ന​ങ്ങ​ൾ മൃ​ദു​വാ​യ​തോ വീ​ർ​ത്ത​തോആ​കാം.

* നി​ങ്ങ​ളു​ടെ മാ​മോ​ഗ്രാം ചെയ്യുന്ന ദി​വ​സം ഡി​യോ​ഡ​റന്‍റ്​, പെ​ർ​ഫ്യൂം, പൗ​ഡ​ർ എ​ന്നി​വ ധ​രി​ക്ക​രു​ത്. ഈ ​ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ക്സ്-​റേ​
യി​ൽ വെ​ളു​ത്ത പാ​ടു​ക​ളാ​യി കാ​ണി​ച്ചേ​ക്കാം.

ഡോ. ദീപ്തി ടി. ആർ.
സ്പെഷലിസ്റ്റ് ഇൻ ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ, ഓൺ ക്യുയർ ബയോ സൊല്യൂഷൻസ്,
കണ്ണൂർ.ഫോൺ – 6238265965

(തുടരും)

Related posts

Leave a Comment