കൊച്ചി: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയായ കപ്പല്‍ ജീവനക്കാരന് അറസ്റ്റില്‍. കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള ലഗൂണ്‍ എന്ന കപ്പലിലെ ജീവനക്കാരനായ മുഹമ്മദ് അലി (34)യെയാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്തത് എറണാകുളം ഹാര്‍ബര്‍ പോലീസിന് കൈമാറിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഹാര്‍ബര്‍ പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.
കള്ളൻ കപ്പലിൽ തന്നെ: കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയായ കപ്പല്‍ ജീവനക്കാരന് അറസ്റ്റില്‍
