ബംഗളൂരു: വ്യാജരേഖകൾ സൃഷ്ടിച്ച് കാറുകൾ വിൽക്കുന്ന അന്തർസംസ്ഥാനസംഘത്തെ പിടികൂടി കർണാടക പോലീസ്. സയ്യിദ് റിയാസ്, ഓസ്റ്റിൻ കാർഡോസ് എന്നിവരാണ് അറസ്റ്റിലായത്. ഇതരസംസ്ഥാനങ്ങളിൽ മോഷ്ടിക്കുന്ന കാറുകൾക്ക് വ്യാജ രജിസ്ട്രേഷൻ നമ്പറും രേഖകളും ഉണ്ടാക്കി വിലപ്ന നടത്തുകയായിരുന്നു സംഘത്തിന്റെ പതിവ്.
അതുപോലെ, ബാങ്ക് ലോൺ ഉള്ള കാറുകളും വ്യാജരേഖ തയാറാക്കി വില്ക്കുകയും ചെയ്തിരുന്നു സംഘം. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് വീഡിയോകളിലൂടെ വാങ്ങുന്നവരെ ആകർഷിക്കുന്ന പ്രതി നൂറോളം കാറുകൾ വില്പന നടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
ഇന്നോവ ഫോർച്യൂണർ, മഹീന്ദ്ര ജീപ്പ്, ഹ്യുണ്ടായ് ക്രെറ്റ എന്നിവയുൾപ്പെടെ 2.5 കോടി വിലമതിക്കുന്ന 17 കാറുകൾ പ്രതികളിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.