ആശുപത്രിയില്‍ വച്ച് രോഗിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട നഴ്സിനെതിരേ കേസെടുത്തു.
ലൈംഗികബന്ധത്തിനിടെ രോഗി മരിച്ചതിനെത്തുടര്‍ന്നാണ് പ്രതിയായ നഴ്സിനെതിരെ നടപടിയുണ്ടായിരിക്കുന്നത്.
ഗുരുതര വൃക്കരോഗം മൂലം ഡയാലിസിസിന് വിധേയനായിരുന്ന രോഗി, ലൈംഗികബന്ധത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്.
ചികിത്സ തേടിയിരുന്ന ആശുപത്രിയിലെ നഴ്സിന് ഇയാളുമായി ഒരു വര്‍ഷത്തിലേറെയായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യമായി. യു.കെയിലെ വെയില്‍സിലാണ് സംഭവം.
ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ കാറിനുള്ളില്‍ നിന്നാണ് രോഗിയുടെ മൃതദേഹം കണ്ടെടുത്തത്. ഈ സമയത്ത് ഇയാളുടെ വസ്ത്രങ്ങള്‍ പകുതി അഴിഞ്ഞ നിലയിലായിരുന്നു.
ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെനേലോപ് വില്യംസ് എന്ന നഴ്സ് ഇയാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്നും ഇതിനിടെയുണ്ടായ ഹൃദയാഘാതത്തിലാണ് രോഗി മരിച്ചതെന്നും വ്യക്തമായത്.
അത്യാസന്ന നിലയിലായിട്ടും വേണ്ട വൈദ്യസഹായം ഏര്‍പ്പെടുത്താന്‍ തയ്യാറാകാതെ ഇയാളെ മരണത്തിലേക്ക് തള്ളിവിട്ടു എന്നതാണ് നഴ്സിനെതിരായ കുറ്റം.
പെനേലോപ് വില്യംസിന് രോഗിയുമായുള്ള ബന്ധം ആശുപത്രിയില്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ചിലര്‍ക്ക് അറിയാമായിരുന്നുവെന്നും അവര്‍ പലവട്ടം വില്യംസിനെ ഈ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചതായും ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യേഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രോഗിയെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ട് നഴ്സിംഗ് ജോലിയോടു തന്നെ തനിക്ക് കൂറും പ്രതിബന്ധതയുമില്ലെന്ന് ഇവര്‍ തെളിയിച്ചുവെന്നും അന്വേഷണ ഉദ്യേഗസ്ഥര്‍ വെളിപ്പെടുത്തി.
രോഗി മരണപ്പെട്ടതിനു പിന്നാലെ ഇക്കാര്യം വില്യംസ് തനിക്കൊപ്പം ജോലി ചെയ്യുന്ന ചിലരോട് പറഞ്ഞു.
അടിയന്തരമായി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടും വില്യംസ് അതിന് തയ്യാറായില്ല.
സുഖമില്ലെന്ന് രോഗി തനിക്ക് ഫേസ്ബുക്കില്‍ അയച്ച സന്ദേശം കണ്ടിട്ടാണ് അയാളെ കാണാന്‍ കാറിനടുത്തേക്ക് പോയതെന്നാണ് ഇവര്‍ ആദ്യം പോലീസിനോട് പറഞ്ഞത്.
അര-മുക്കാല്‍ മണിക്കൂര്‍ നേരം മാത്രമാണ് തങ്ങള്‍ അവിടെ ചെലവഴിച്ചതെന്നും കാറിനു പിന്നില്‍ വെറുതേ സംസാരിച്ചിരിക്കുകയായിരുന്നുവെന്നുമാണ് ഇവര്‍ ആദ്യം പോലീസിനോടു പറഞ്ഞത്.
പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാനാണ് താന്‍ അവിടെ പോയതെന്നും രോഗിയുമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും വില്യംസ് തുറന്നു സമ്മതിക്കുകയായിരുന്നു.
പിന്നാലെ ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നഴ്സിംഗ് ജോലിയില്‍ തുടരാന്‍ വില്യംസിന് അര്‍ഹതയില്ലെന്നും അങ്ങനെയുണ്ടായാല്‍ ഈ മേഖലയ്ക്കു തന്നെ ഇതില്പരം വലിയ നാണക്കേട് മറ്റൊന്നില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.