ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2025 പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും. 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ ഷെഡ്യൂൾ ഡിസംബറിൽ പുറത്തിറക്കും. പരീക്ഷ ഏപ്രിലിൽ അവസാനിക്കുമെന്നു പ്രതീക്ഷിക്കുന്നു. പ്രായോഗിക പരീക്ഷകൾക്കായി പ്രത്യേക ഷെഡ്യൂളും ബോർഡ് പുറത്തിറക്കും.
പത്താം ക്ലാസിൽ, സ്കൂൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാക്ടിക്കലുകൾ നടത്തും, 12 ക്ലാസ് പ്രാക്ടിക്കലുകളിൽ എക്സ്റ്റേണൽ എക്സാമിനർ സ്കൂളുകൾ സന്ദർശിക്കും.
പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്കൂളുകൾക്ക് സിസിടിവി നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയിലും 26 രാജ്യങ്ങളിലുമായി ഏകദേശം 44 ലക്ഷം വിദ്യാർഥികൾ പരീക്ഷകളിൽ പങ്കെടുക്കും. 8,000 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.