ചെങ്ങന്നൂർ: പ്രവാസി ദമ്പതികളിൽനിന്ന് സർട്ടിഫിക്കറ്റ് പുതുക്കലിന്റെ മറവിൽ 3.45 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. തിരുവനന്തപുരം തൈക്കാട് ചാലയിൽ വലിയശാലയിൽ ശ്രീ വൈശാഖത്തിൽ ലെഗീഷ് (41) ആണ് അറസ്റ്റിലായത്.
ചെറിയനാട് സ്വദേശിയായ പ്രദീപ്കുമാറും ഭാര്യയും കുവൈറ്റിൽ താമസിക്കുന്നവരാണ്. ഭാര്യയുടെ നഴ്സിംഗ് കൗണ്‍സില്‍ സർട്ടിഫിക്കറ്റ് പുതുക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ലിതീഷ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്.
മുളന്തുരുത്തിയിൽനിന്നും പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ വിപിൻ, എസ്ഐ പ്രദീപ്, എഎസ്ഐ അനിൽ, സിപിഒ ശ്രീരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.