കർമം ചെയ്യുക നമ്മുടെ ലക്ഷ്യം കർമഫലം തരും ഈശ്വരനല്ലോ… ആലുവായിൽ കൊല്ലപ്പെട്ട കുട്ടിയുടെ കർമം ചെയ്യാൻ കർമികൾ തയ്യാറായില്ല; ഒടുവിൽ തയാറായത് ചാലക്കുടിക്കാരൻ ഓട്ടോ ഡ്രൈവർ രേ​​​വ​​​ത് ബാ​​​ബു

കൊ​​​ച്ചി: ആ​​​ലു​​​വ​​​യി​​​ല്‍ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യി കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട അ​​​ഞ്ചു​​​വ​​​യ​​​സു​​​കാ​​​രി​​​ക്ക് പൂ​​​ജാ​​​ക​​​ര്‍​മ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യ​​​ത് ചാ​​​ല​​​ക്കു​​​ടി​​​യി​​​ല്‍ നി​​​ന്നെ​​​ത്തി​​​യ ഓ​​​ട്ടോ​​​ ഡ്രൈ​​​വ​​​ര്‍ കൂ​​​ടി​​​യാ​​​യ രേ​​​വ​​​ത് ബാ​​​ബു.

പൂ​​​ജാ​​​ക​​​ര്‍​മ​​​ങ്ങ​​​ള്‍ ചെ​​​യ്യാ​​​ന്‍ ആ​​​രും ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് രേ​​​വ​​​ത് ക​​​ര്‍​മം ചെ​​​യ്യാ​​​ന്‍ സ്വ​​​യം മു​​​ന്നോ​​​ട്ടു​​​വ​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം കീ​​​ഴ്മാ​​​ട് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​ല​​​ട​​​ക്കം അ​​​ന്ത്യ​​ക​​​ര്‍​മ​​​ങ്ങ​​​ള്‍​ക്കാ​​​യി പൂ​​​ജാ​​​രി​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ങ്കി​​​ലും ആ​​​രും വ​​​രാ​​​ന്‍ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പ​​​വു​​​മു​​​ണ്ട്.

കു​​​ട്ടി​​​യു​​​ടെ മ​​​ര​​​ണ​​​വാ​​​ര്‍​ത്ത​​​യ​​​റി​​​ഞ്ഞ് ഇ​​​ന്ന​​​ലെ ആ​​​ലു​​​വ​​​യി​​​ലെ​​​ത്തി​​​യ രേ​​​വ​​​ത് കു​​​ട്ടി​​​യെ ഒ​​​രു​​​നോ​​​ക്ക് ക​​​ണ്ട് സം​​​സ്‌​​​കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത് മ​​​ട​​​ങ്ങാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹി​​​ച്ച​​​ത്.

എ​​​ന്നാ​​​ല്‍ പൂ​​​ജാ​​​ക​​​ര്‍​മ​​​ങ്ങ​​​ള്‍​ക്ക് ആ​​​ളി​​​ല്ലാ​​​തെ വ​​​ന്ന​​​തോ​​​ടെ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍​കൂ​​​ടി​​​യാ​​​യ രേ​​​വ​​​തി​​​ന് പൂ​​​ജാ​​​ക​​​ര്‍​മ​​​ങ്ങ​​​ൾ അ​​​റി​​​യാം.

കാ​​​ന്‍​സ​​​ര്‍ രോ​​​ഗി​​​ക​​​ള്‍​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യി ഓ​​​ട്ടോ​​​ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തി​​​ലൂ​​​ടെ ചാ​​​ല​​​ക്കു​​​ടി​​​ക്കാ​​​ര്‍​ക്കും തൃ​​​ശൂ​​​രു​​​കാ​​​ര്‍​ക്കും ഇ​​​യാ​​​ള്‍ സു​​​പ​​​രി​​​ചി​​​ത​​​നാ​​​ണ്.

തൃ​​​ശൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലും മ​​​റ്റും കൂ​​​ട്ടി​​​ന് ആ​​​ളു​​​ക​​​ള്‍ ഇ​​​ല്ലാ​​​തെ വ​​​രു​​​മ്പോ​​​ള്‍ അ​​​വ​​​ര്‍​ക്കാ​​​യി സ​​​മ​​​യ​​​വും നീ​​​ക്കി​​​വ​​​യ്ക്കാ​​​റു​​​ണ്ട്. പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങി​​​യ രേ​​​വ​​​തി​​​നെ അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് എം​​​എ​​​ല്‍​എ​​യും കീ​​​ഴ്മാ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ളും അ​​​ഭി​​​ന​​​ന്ദി​​​ച്ചു.


സം​​സ്‌​​കാ​​ര​​ത്തി​​ല്‍ വി​​വാ​​ദ​​വും: വസ്തുത മനസിലാക്കാതെയുള്ള ആരോപണമെന്ന്‌

ആ​​ലു​​വ: അ​​ഞ്ചു വ​​യ​​സു​​കാ​​രി​​യു​​ടെ സം​​സ്‌​​കാ​​ര ച​​ട​​ങ്ങി​​ല്‍ പൂ​​ജാ​​രി​​മാ​​ര്‍ വി​​ളി​​ച്ചി​​ട്ട് വ​​ന്നി​​ല്ലെ​​ന്ന ആ​​ക്ഷേ​​പം വി​​വാ​​ദ​​ത്തി​​ല്‍. മാ​​താ​​പി​​താ​​ക്ക​​ള്‍ ജീ​​വി​​ച്ചി​​രി​​ക്കു​​മ്പോ​​ള്‍ പ​​ത്ത് വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ളെ അ​​ന്ത്യ​​ക​​ര്‍​മ​​ങ്ങ​​ള്‍ ഇ​​ല്ലാ​​തെ​​യും ദ​​ഹി​​പ്പി​​ക്കാ​​തെ​​യും വീ​​ട്ടു​​മു​​റ്റ​​ത്തോ ശ്മ​​ശാ​​ന​​ത്തി​​ലോ സംസ്‌കരിക്കുകയാ​​ണ് ആ​​ചാ​​രം. ഇ​​ത് മ​​ന​​സി​​ലാ​​ക്കാ​​തെ ച​​ട​​ങ്ങ് ന​​ട​​ത്തി​​യ ശേ​​ഷം പൂ​​ജാ​​രി​​മാ​​രെ അ​​ധി​​ക്ഷേ​​പി​​ച്ചെ​​ന്നാ​​ണ് ആ​​രോ​​പ​​ണം.

‘ഹി​​ന്ദി​​ക്കാ​​രു​​ടെ കു​​ട്ടി അ​​ല്ലേ ’എ​​ന്ന് പ​​റ​​ഞ്ഞു ഒ​​ഴി​​ഞ്ഞു എ​​ന്ന ആ​​ലു​​വ എം​​എ​​ല്‍​എ യു​​ടെ അ​​ഭി​​പ്രാ​​യം ആ​​ണ് വി​​വാ​​ദ​​ത്തി​​ന് തി​​രി​​കൊ​​ളു​​ത്തി​​യ​​ത്.

നൂ​​റു ക​​ണ​​ക്കി​​ന് ബ​​ലി​​ത​​ര്‍​പ്പ​​ണം ദി​​നം​​പ്ര​​തി ന​​ട​​ക്കു​​ന്ന പെ​​രി​​യാ​​റി​​ന്‍ തീ​​ര​​ത്തെ ആ​​ലു​​വ ശി​​വ​​രാ​​ത്രി മ​​ണ​​പ്പു​​റം, ആ​​ലു​​വ അ​​ദ്വൈ​​താ​​ശ്ര​​മം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും പൂ​​ജാ​​രി​​മാ​​ര്‍ ല​​ഭ്യ​​മാ​​യി​​രു​​ന്നു. വി​​വി​​ധ സ​​മു​​ദാ​​യ സം​​ഘ​​ട​​ന​​ക​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ചും ആ​​ലു​​വ​​യി​​ല്‍ മ​​ര​​ണാ​​ന​​ന്ത​​ര ക്രി​​യ ചെ​​യ്യു​​ന്ന​​വ​​രു​​ണ്ട്.

അ​​വ​​രു​​ടെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ള്‍ തേ​​ടാ​​തെ ക​​ര്‍​മ​​ങ്ങ​​ള്‍ ന​​ട​​ത്തി​​യ ശേ​​ഷം കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്ന​​ത് ശ​​രി​​യ​​ല്ലെ​​ന്നാ​​ണ് വി​​മ​​ര്‍​ശ​​നം. ഒ​​രു വി​​ഭാ​​ഗ​​ത്തെ മോ​​ശ​​ക്കാ​​രാ​​ക്കു​​ന്നു​​വെ​​ന്നാ​​ണ് ആ​​ക്ഷേ​​പം.

Related posts

Leave a Comment