തിരുവനന്തപുരം: തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ പാർട്ടി പറയുന്നതനുസരിച്ച് മാത്രമായിരിക്കുമെന്ന് ചാണ്ടി ഉമ്മൻ. നിലവിൽ സാമൂഹിക, രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്, ആ പ്രവർത്തനങ്ങൾ തുടരുമെന്നും ചാണ്ടി ഉമ്മൻ പറയുന്നു.
ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി മകനെ പിന്‍ഗാമിയായി പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇപ്പോള്‍ പിന്‍ഗാമി എന്നു പറയുന്നത് ശരിയല്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു.
ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ചാണ്ടി ഉമ്മനാണെന്ന വി.എം. സുധീരന്റെ അഭിപ്രായത്തോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. വി.എം. സുധീരൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.
തന്റെ പിൻഗാമി ആരെന്ന് ജിവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടി പറഞ്ഞിട്ടില്ല. ഇരുപതു വർഷമായി താൻ രാഷ്ട്രീയരംഗത്തുണ്ട്.
തന്റെ പേര് പലതവണ ഉമ്മൻ ചാണ്ടിക്ക് പരാമർശിക്കായിരുന്നുവെങ്കിലും അദ്ദേഹം അതു ചെയ്തില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പുതുപ്പള്ളിയിലെ പാതിവഴിയില്നിന്ന വീടിന്റെ നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ പുനരാരംഭിക്കില്ല. പെട്ടെന്ന് തുടങ്ങാന്‍ പറ്റുന്ന സാഹചര്യമല്ല അവിടെയുള്ളതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
എംഎൽഎ ഹോസ്റ്റല്‍ പരമാവധി വേഗത്തില്‍ ഒഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.