ചെ​ന്നൈ-​കൊ​ല്ലം റൂ​ട്ടി​ൽ ഗ​രീ​ബ് ര​ഥ് സൂ​പ്പ​ർ​ഫാ​സ്റ്റ് ശ​ബ​രി​മ​ല സ്പെ​ഷ​ൽ

കൊ​ല്ലം: ചെ​ന്നൈ- കൊ​ല്ലം റൂ​ട്ടി​ൽ റെ​യി​ൽ​വേ ഗ​രീ​ബ് ര​ഥ് സൂ​പ്പ​ർ ഫാ​സ്റ്റ് പ്ര​തി​വാ​ര സ്പ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും. ചെ​ന്നൈ​യി​ൽ നി​ന്ന് ന​വം​ബ​ർ 20 മു​ത​ൽ ( ബു​ധ​ൻ ) ജ​നു​വ​രി 15 വ​രെ​യും കൊ​ല്ല​ത്ത് നി​ന്ന് 21 മു​ത​ൽ (വ്യാ​ഴം) ജ​നു​വ​രി 16 വ​രെ​യു​മാ​ണ് സ​ർ​വീ​സ്.

06119 ചെ​ന്നൈ- കൊ​ല്ലം ട്രെ​യി​ൻ ചെ​ന്നൈ​യി​ൽ നി​ന്ന് ബു​ധ​ൻ ഉ​ച്ച​ക​ഴി​ഞ്ഞ് 3.10 ന് ​പു​റ​പ്പെ​ട്ട് വ്യാ​ഴം വൈ​കു​ന്നേ​രം 6.20 ന് ​കൊ​ല്ല​ത്ത് എ​ത്തും. 06120 കൊ​ല്ലം – ചെ​ന്നൈ സ​ർ​വീ​സ് വ്യാ​ഴം രാ​ത്രി 8.45 ന് ​കൊ​ല്ല​ത്ത് നി​ന്ന് യാ​ത്ര തി​രി​ച്ച് വെ​ള്ളി ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ചെ​ന്നൈ​യി​ൽ എ​ത്തും. 17 കോ​ച്ചു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

പാ​ല​ക്കാ​ട്, ഷൊ​ർ​ണൂ​ർ -ബി, ​തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. ഇ​ത് കൂ​ടാ​തെ ചെ​ന്നൈ – കൊ​ല്ലം റൂ​ട്ടി​ൽ മ​റ്റൊ​രു സൂ​പ്പ​ർ ഫാ​സ്റ്റ് സ്പെ​ഷ​ൽ ട്രെ​യി​ൻ കൂ​ടി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

ചെ​ന്നൈ​യി​ൽ നി​ന്ന് കൊ​ല്ല​ത്തേ​യ്ക്ക് ന​വം​ബ​ർ 19 മു​ത​ൽ (ചൊ​വ്വ) ജ​നു​വ​രി 14 വ​രെ​യും കൊ​ല്ല​ത്ത് നി​ന്ന് ന​വം​ബ​ർ 20 മു​ത​ൽ (ബു​ധ​ൻ) ജ​നു​വ​രി 15 വ​രെ​യു​മാ​ണ് ഈ ​ട്രെ​യി​ൻ ഓ​ടി​ക്കു​ക. 06111 ചെ​ന്നൈ- കൊ​ല്ലം വ​ണ്ടി ചൊ​വ്വ രാ​ത്രി 11.20 ന് ​ചെ​ന്നൈ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ബു​ധ​ൻ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​കൊ​ല്ല​ത്ത് എ​ത്തും. 06112 കൊ​ല്ലം – ചെ​ന്നൈ സ്പെ​ഷ​ൽ ട്രെ​യി​ൻ കൊ​ല്ല​ത്ത് നി​ന്ന് ബു​ധ​ൻ വൈ​കു​ന്നേ​രം 4.30 ന് ​യാ​ത്ര തി​രി​ച്ച് വ്യാ​ഴം രാ​വി​ലെ 11.35 ന് ​ചെ​ന്നൈ​യി​ൽ എ​ത്തും.

പാ​ല​ക്കാ​ട്, ഷൊ​ർ​ണൂ​ർ -ബി, ​തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം, കാ​യം​കു​ളം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. ഈ ​ട്രെ​യി​നി​ൽ 23 എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ട് വ​ണ്ടി​ക​ൾ​ക്കും മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു.

Related posts

Leave a Comment