ക​ണ്ണൂ​രി​ൽ വീ​ണ്ടും ബാ​ങ്കി​ൽ ചെ​ക്ക് മോ​ഷ​ണം: 40,399 ത​ട്ടി​

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ വീ​ണ്ടും ബാ​ങ്കി​ൽനി​ന്നു ചെ​ക്ക് മോ​ഷ്ടി​ച്ച് പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. മേ​ലെ​ചൊ​വ്വ​യി​ലെ യൂ​ണി​ൻ ബാ​ങ്ക് ശാ​ഖ മാ​നേ​ജ​ർ അ​നു​പ​മ​യു​ടെ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ചൊ​വ്വ ബ്രാ​ഞ്ചി​ൽ ക്ലി​യ​റ​ൻ​സി​നാ​യി സ​മ​ർ​പ്പി​ച്ച ചെ​ക്കു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ഇ​തി​ൽ ഒ​രു ചെ​ക്കി​ൽ തി​രു​ത്ത​ൽ വ​രു​ത്തി എ​സ്ബി​ഐ​യി​ൽ ഹാ​ജ​രാ​ക്കി 40,399 ത​ട്ടി​യെ​ടു​ത്തു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക​ാ​യി​രു​ന്നു ബാ​ങ്കി​ന്‍റെ കൗ​ണ്ട​റി​ൽ ക്ലി​യ​റ​ൻ​സി​നാ​യി ചെ​ക്കു​ക​ൾ വ​ന്ന​ത്. പി.​ആ​ർ. ഓ​ട്ടോ ഏ​ജ​ൻ​സീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള ചെ​ക്കാ​ണ് എ​സ്ബി​ഐ​യി​ൽ ഹാ​ജ​രാ​ക്കി പ​ണം ത​ട്ടാ​നു​പ​യോ​ഗി​ച്ച​ത്. തു​ക ല​ഭി​ക്കേ​ണ്ട​യാ​ളു​ടെ പേ​ര് തി​രു​ത്തി​യാ​ണ് പ​ണം ത​ട്ടി​യ​ത്. ക​റു​ത്ത ഷ​ർ​ട്ട് ധ​രി​ച്ച ര​ണ്ട് പേ​രെ​ത്തി ചെ​ക്ക് മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​വ​ർ ഹി​ന്ദി സം​സാ​രി​ച്ചി​രു​ന്ന​താ​യി ബാ​ങ്കി​ൽ എ​ത്തി​യ​വ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​സ്ബി​ഐ​യു​ടെ മെ​യി​ൻ ബ്രാ​ഞ്ചി​ൽ നി​ന്ന് അ​ഞ്ച് ചെ​ക്കു​ക​ൾ മോ​ഷ​ണം പോ​യി​രു​ന്നു. ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ​യാ​ണ് യൂ​ണി​യ​ൻ ബാ​ങ്കി​ൽ സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Related posts

Leave a Comment