സു​രേ​ഷ് കു​റു​പ്പി​നെ​യും സി​ന്ധു ജോ​യി​യെ​യും സി​പി​എം വ​ഞ്ചി​ച്ചെന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്


‘തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ യു​ടെ ഗ്ലാ​മ​ർ താ​ര​ങ്ങ​ളാ​യി​രു​ന്ന സു​രേ​ഷ് കു​റു​പ്പി​നെ​യും സി​ന്ധു ജോ​യി​യെയും സി​പി​എം നേ​തൃ​ത്വം ക്രൂ​ര​മാ​യി വ​ഞ്ചി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് മാ​ധ്യ​മ​സ​മി​തി അ​ധ്യ​ക്ഷ​ൻ ചെ​റി​യാ​ൻ ഫി​ലി​പ്പ്.സം​ഘ​ട​നാ രം​ഗ​ത്തെ തു​ട​ർ​ച്ച​യാ​യ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സു​രേ​ഷ് കു​റു​പ്പ് സി​പി​എം കോ​ട്ട​യം ജി​ല്ലാ ക​മ്മ​റ്റി​യി​ൽ നി​ന്ന് ഇ​പ്പോ​ൾ സ്വ​യം ഒ​ഴി​വാ​യ​ത്.

1984 ൽ ​ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ വ​ധ​ത്തി​നു ശേ​ഷം കോ​ൺ​ഗ്ര​സ് ത​രം​ഗ​ത്തി​ൽ കേ​ര​ള​ത്തി​ലെ 20 ലോ​ക്സ​ഭാ സീ​റ്റി​ൽ 19-ഉം ​യു​ഡി​എ​ഫ് നേ​ടി​യ​പ്പോ​ൾ കോ​ട്ട​യ​ത്ത് എ​സ്എ​ഫ്ഐ പ്ര​സി​ഡ​ന്‍റാ​യ സു​രേ​ഷ് കു​റു​പ്പ് അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ത് താ​രപ്പൊ​ലി​മ കൊ​ണ്ടാ​ണ്. യു​ഡി​എ​ഫ് കോ​ട്ട​യാ​യ കോ​ട്ട​യം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നാ​ലു​ത​വ​ണ​യും ഏ​റ്റു​മാ​നൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു ത​വ​ണ​യും കു​റു​പ്പ് വി​ജ​യി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​പി​ന്തു​ണ കൊ​ണ്ടുമാ​ത്ര​മാ​ണ്.

2016-ൽ ​ത​ന്നേ​ക്കാ​ൾ ജൂ​നി​യ​റാ​യ സ്വ​സ​മു​ദാ​യ​ക്കാ​രാ​യ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ സ്പീ​ക്ക​റാ​യ​പ്പോ​ഴും , സി.​ര​വീ​ന്ദ്ര​നാ​ഥ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യ​പ്പോ​ഴും കു​റു​പ്പി​ന് നി​യ​മ​സ​ഭ​യി​ലെ പി​ൻ​നി​ര​യി​ൽ ദുഃ​ഖം ക​ടി​ച്ച​മ​ർ​ത്തി ഇ​രി​ക്കേ​ണ്ടി വ​ന്നു. താ​ൻ സി​പി​എം ജി​ല്ലാ ക​മ്മ​റ്റി​യി​ൽ അം​ഗ​മാ​യ​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ അം​ഗ​മ​ല്ലാ​തി​രു​ന്ന പ​ല​രും ഇ​പ്പോ​ൾ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലും മ​ന്ത്രി​സ​ഭ​യി​ലും ഇ​രി​ക്കു​മ്പോ​ൾ ഒ​രു സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ത്വം പോ​ലും സു​രേ​ഷ് കു​റു​പ്പി​ന് ന​ൽ​കി​യി​ല്ല.-​ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​യു​ന്നു.

സ്വാ​ശ്ര​യ വി​ദ്യാ​ഭാ​സ​സ​മ​ര വേ​ള​യി​ൽ എ​സ്എ​ഫ്ഐ പ്ര​സി​ഡ​ണ്ടാ​യി​രു​ന്ന സി​ന്ധു ജോ​യി​ക്ക് പോ​ലീ​സ് ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ കാ​ലൊ​ടി​ഞ്ഞ് മാ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സ​മ​ര പോ​രാ​ളി​യെ​ന്ന നി​ല​യി​ൽ ഏ​റ്റ​വു​മ​ധി​കം ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ച വ​നി​ത​യും സി​ന്ധു ജോ​യി​യാ​ണ്. എ​റ​ണാ​കു​ളം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലും പു​തു​പ്പ​ള്ളി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും ചാ​വേ​റാ​ക്കി​യ സി​ന്ധു​വി​ന് ജ​യ​സാ​ധ്യ​ത​യു​ള്ള ഒ​രു സീ​റ്റും പി​ന്നീ​ട് ന​ൽ​കി​യി​ല്ല.

അ​തേ​സ​മ​യം, കോ​ള​ജ് അ​ദ്ധ്യാ​പി​ക​യാ​യി​രു​ന്ന ടി.​എ​ൻ. സീ​മ​യ്ക്ക് മ​ഹി​ളാ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം, രാ​ജ്യ​സ​ഭാം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ൾ ത്രി​ബി​ൾ പ്ര​മോ​ഷ​നാ​യി ഒ​റ്റ​യ​ടി​ക്ക് ന​ൽ​കി​യ​പ്പോ​ൾ സി​ന്ധു​വി​ന് ഡി​വൈ​എ​ഫ്ഐ ഭാ​ര​വാ​ഹി​ത്വം പോ​ലും ന​ൽ​കി​യി​ല്ല. മാ​താ​പി​താ​ക്ക​ളോ കു​ടും​ബ​മോ ഇ​ല്ലാ​തി​രു​ന്ന തീ​ർ​ത്തും അ​നാ​ഥ​യാ​യ സി​ന്ധു മ​നം നൊ​ന്താ​ണ് സി​പി​എം വി​ട്ട​തും പി​ന്നീ​ട് രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ച് വി​വാ​ഹി​ത​യാ​യി യു.​കെ.​യി​ലേ​ക്ക് പോ​യ​തെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Related posts

Leave a Comment