ഛോട്ടയെ തീര്‍ക്കാന്‍..! മു​ന്ന​യു​ടെ തോ​ക്കി​ന്‍ മു​ന​യി​ല്‍​നി​ന്ന് അ​ന്നേ​വ​രെ ആ​രും ര​ക്ഷ​പ്പെ​ട്ടി​ടി​ല്ല…

1997നും 1998​നും ഇ​ട​യ്ക്ക് ത​നി​ക്ക് ഏ​റെ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ വ​ക​വ​രു​ത്താ​ൻ ഛോട്ടാ ​രാ​ജ​ന്‍റെ സം​ഘം ക​റാ​ച്ചി​യി​ലെ​ത്തി​യി​രു​ന്നു.

നേ​പ്പാ​ൾ പാ​സ്പോ​ർ​ട്ട് സം​ഘ​ടി​പ്പി​ച്ച രാ​ജ​ന്‍റെ സം​ഘം തു​ണി​ക്ക​ച്ച​വ​ട​ക്കാ​ർ എ​ന്ന വ്യാ​ജേ​ന​യാ​ണ് ക​റാ​ച്ചി​യി​ലെ​ത്തി​യ​ത്. ദാ​വൂ​ദി​ന്‍റെ താ​മ​സ​സ്ഥ​ല​ത്തു​വ​രെ ഇ​വ​ർ എ​ത്തി​യെ​ങ്കി​ലും ദാ​വൂ​ദ് ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു.

പി​ന്നീ​ട് ദാ​വൂ​ദി​ന്‍റെ മ​ക​ളു​ടെ ക​ബ​റി​ട​ത്തി​ൽ എ​ത്തി​യ രാ​ജ​ൻ​സം​ഘ​ത്തി​ന്‍റെ കൈ​യി​ൽ​നി​ന്നും ദാ​വൂ​ദ് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ക​റാ​ച്ചി​യി​ൽ പ​ഴ​യ പ്ര​താ​പം ദാ​വൂ​ദി​ന് ഇ​പ്പോ​ഴി​ല്ലാ​യെ​ന്നു ഛോട്ടാ ​രാ​ജ​ന് അ​റി​യാ​മാ​യി​രു​ന്നു.

ഇ​തു മു​ത​ലാ​ക്കി പ​ല ഘ​ട്ട​ത്തി​ലും ദാ​വൂ​ദി​നെ ഇ​ല്ലാ​താ​ക്കാ​ൻ രാ​ജ​ൻ സം​ഘം ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ന്നും വി​ജ​യ​ത്തി​ലെ​ത്തി​യി​ല്ല. പ​ക്ഷേ, ഇ​തോ​ടെ ഒ​രു കാ​ര്യം ദാ​വൂ​ദ് ഉ​റ​പ്പി​ച്ചു. ഛോട്ടാ ​രാ​ജ​നെ തീ​ർ​ത്തി​ല്ലെ​ങ്കി​ൽ അ​വ​ൻ​ത​ന്നെ തീ​ർ​ക്കും.

ഛോട്ടാ ​രാ​ജ​നെ തീ​ർ​ക്കാ​ൻ

കൊ​ല്ലും കൊ​ല​യു​മാ​യി അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും മു​ന്നേ​റി​യ ഛോട്ടാ ​രാ​ജ​നെ തീ​ർ​ക്കാ​നു​ള്ള വ​ഴി​ക​ൾ ദാ​വൂ​ദ് തേ​ടി. ദാ​വൂ​ദി​ന്‍റെ സം​ഘ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​യി ഛോട്ടാ ​രാ​ജ​ൻ താ​വ​ള​ങ്ങ​ൾ മാ​റി മാ​റി സ​ഞ്ച​രി​ച്ചു.

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലും ഒാ​സ്ട്രേ​ലി​യ, സിം​ഗ​പ്പൂ​ർ, സിം​ബാ​ബ്‌​വേ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​റ്റു​മൊ​ക്കെ വ്യാ​ജ പേ​രി​ലും പാ​സ്പോ​ർ​ട്ടി​ലും അ​യാ​ൾ ക​റ​ങ്ങി​ന​ട​ന്നു.

പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ ഇ​രു​ന്നാ​ണ് ഛോട്ടാ ​രാ​ജ​നെ പി​ടി​കൂ​ടാ​ൻ ദാ​വൂ​ദ് ക​രു​ക്ക​ൾ നീ​ക്കി​യ​ത്. അ​ത്യാ​ധു​നി​ക പാ​യ്ക്ക​പ്പ​ലി​ല്‍ രാ​ജ​നും അം​ഗ​ര​ക്ഷ​ക​രും മാ​സ​ങ്ങ​ളോ​ളം മ​ലേ​ഷ്യ​ന്‍ തീ​ര​ത്തോ​ടു ചേ​ർ​ന്നു ക​ട​ലി​ല്‍ ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

ഇ​തി​നി​ട​യി​ൽ രാ​ജ​ൻ ദാ​വൂ​ദ് സം​ഘ​വു​മാ​യി അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ളും ന​ട​ത്തി​യി​രു​ന്നു. അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യ്ക്കു ദാ​വൂ​ദി​ന്‍റെ അ​ടു​ക്ക​ൽ ചെ​ന്ന മ​ധ്യ​സ്ഥ​നോ​ടു ദാ​വൂ​ദ് പൊ​ട്ടി​ത്തെ​റി​ച്ചു. അ​നു​ര​ഞ്ജ​നം ഛോട്ടാ ​രാ​ജ​ന്‍റെ ഒ​രു കൗ​ശ​ല​മാ​യേ ദാ​വൂ​ദ് ക​ണ്ടു​ള്ളൂ.

ഛോട്ടാ ​ഷ​ക്കീ​ൽ രം​ഗ​ത്ത്

ദാ​വൂ​ദ് സം​ഘ​ത്തി​ന്‍റെ പ്ര​ധാ​നി​യും ഛോട്ടാ ​രാ​ജ​ന്‍റെ ശ​ത്രു​വു​മാ​യ ഛോട്ടാ ​ഷ​ക്കീ​ലി​നെ ഛോട്ടാ ​രാ​ജ​നെ പി​ടി​കൂ​ടി വ​ധി​ക്കാ​ൻ ദാ​വൂ​ദ് ഏ​ൽ​പ്പി​ച്ചു. ഇ​തോ​ടെ രാ​ജ​നെ തേ​ടി​യി​റ​ങ്ങി​യ ഷ​ക്കീ​ൽ രാ​ജ​ൻ ബാ​ങ്കോ​ക്കി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഉ​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞു.

തു​ട​ർ​ന്ന് ദാ​വൂ​ദ് ഇ​ബ്രാ​ഹി​മും സ​ഹോ​ദ​ര​ൻ അ​നീ​സ് ഇ​ബ്രാ​ഹി​മും ഛോട്ടാ ​ഷ​ക്കീ​ലും ചേ​ർ​ന്ന് ഒാ​പ്പ​റേ​ഷ​ൻ ബാ​ങ്കോ​ക്ക് ആ​സൂ​ത്ര​ണം ചെ​യ്തു.

ക​ണ്ണ​ട​ച്ചു വെ​ടി​വെ​ച്ചാ​ൽ പോ​ലും ല​ക്‌​ഷ്യം തെ​റ്റാ​ത്ത മു​ന്ന എ​ന്ന കൊ​ല​യാ​ളി​യെ ഒാ​പ്പ​റേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യി ദാ​വൂ​ദ് നി​ശ്ച​യി​ച്ചു. മു​ന്ന​യു​ടെ തോ​ക്കി​ന്‍ മു​ന​യി​ല്‍​നി​ന്ന് അ​ന്നേ​വ​രെ ആ​രും ര​ക്ഷ​പ്പെ​ട്ടി​ടി​ല്ല.

ബാ​ങ്കോ​ക്കി​ല്‍ രാ​ജ​ന്‍റെ ബ​ന്ധ​ങ്ങ​ള്‍ ദൃ​ഡ​മാ​യി​രു​ന്നു. രോ​ഹി​ത് വ​ര്‍​മ എ​ന്ന ഡ​യ​മ​ണ്ട് വ്യാ​പാ​രി​യും ഗു​രു​നാ​ഥ് എ​ന്ന ഷാ​ർ​പ് ഷൂ​ട്ട​റു​മാ​ണ് രാ​ജ​ന്‍റെ സ​ഹാ​യി​ക​ളെ​ന്നു ഷ​ക്കീ​ല്‍ ക​ണ്ടെ​ത്തി.

(തു​ട​രും)

Related posts

Leave a Comment