സി​നി​മാ കോ​ണ്‍​ക്ലേ​വി​നു​ള്ള ന​യ​രൂ​പീ​ക​ര​ണ​സ​മി​തി​യി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ മു​കേ​ഷും; സമിതിയിൽ മ​ഞ്ജു വാ​ര്യ​രും, ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച കോ​ണ്‍​ക്ലേ​വി​ലെ ന​യ​രൂ​പീ​ക​ര​ണ​സ​മി​തി​യി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ മു​കേ​ഷും. ഷാ​ജി.​എ​ൻ.​ക​രു​ൺ ചെ​യ​ർ​മാ​നാ​യ പ​ത്തം​ഗ സ​മി​തി​യാ​ണ് ന​യ​രൂ​പീ​ക​ര​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച​ത്.

സാം​സ്‌​കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി​യാ​ണ് ക​ൺ​വീ​ന​ർ. മു​കേ​ഷി​ന് പു​റ​മെ മ​ഞ്ജു വാ​ര്യ​ർ, ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ത്മ​പ്രി​യ, രാ​ജീ​വ് ര​വി, നി​ഖി​ല വി​മ​ൽ, സ​ന്തോ​ഷ് കു​രു​വി​ള, സി. ​അ​ജോ​യ് എ​ന്നി​വ​രാ​ണ് മ​റ്റു അം​ഗ​ങ്ങ​ൾ.

മു​കേ​ഷി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എം​എ​ൽ​എ സ​മി​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​ന​മു​യ​രു​ന്നു​ണ്ട്. കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ ടെ​സ് ജോ​സ​ഫാ​ണ് മു​കേ​ഷി​നെ​തി​രേ ആ​ദ്യം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക്കാ​യി ചെ​ന്നൈ​യി​ലെ ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​മ്പോ​ൾ മു​കേ​ഷ് പ​ല​ത​വ​ണ ഫോ​ണി​ല്‍ വി​ളി​ച്ച് മു​റി​യി​ലേ​ക്ക് വ​രാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. എ​ന്നാ​ൽ ഇ​ത് നി​ഷേ​ധി​ച്ചു​കൊ​ണ്ട് മു​കേ​ഷ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​മ്മ​യി​ൽ അം​ഗ​ത്വം വേ​ണ​മെ​ങ്കി​ൽ കി​ട​ക്ക പ​ങ്കി​ട​ണ​മെ​ന്ന് മു​കേ​ഷ് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി മി​നു മു​നീ​ർ ഇ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. നേ​രി​ട്ട് ക​ണ്ട​പ്പോ​ഴും മു​കേ​ഷ് മോ​ശ​മാ​യി സം​സാ​രി​ച്ചു. വി​ല്ല​യി​ലേ​ക്ക് വ​രാ​ൻ ക്ഷ​ണി​ച്ചെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നോ​ട് മു​കേ​ഷ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment