സമരാഗ്നിയില്‍ സംയുക്ത വാര്‍ത്താസമ്മേളനം ഇല്ല; സുധാകരന്‍റെ അസഭ്യ പരാമര്‍ശത്തിലെ അതൃപ്തിയെന്ന് സൂചന

പ​ത്ത​നം​തി​ട്ട: സ​മ​രാ​ഗ്നി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട​യി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​നും സം​യു​ക്ത​മാ​യി പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി. ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ തീ​രു​മാ​നി​ച്ച സ​മ​യ​ത്ത് എ​ത്താ​നാ​വി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

സ​മ​രാ​ഗ്നി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട​യി​ൽ കെ. ​സു​ധാ​ക​ര​നും വി. ​ഡി. സ​തീ​ശ​നും ഒ​രു​മി​ച്ച് വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്നാ​ണ് ആ​ദ്യം പ​ത്ത​നം​തി​ട്ട ഡി​സി​സി വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​നം ഇ​ല്ലെ​ന്ന് ഡി​സി​സി നേ​തൃ​ത്വം ഇ​ന്ന് രാ​വി​ലെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തൊ​ണ്ട വേ​ദ​ന​യു​ള്‍​പ്പെ​ടെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ എ​റ​ണാ​കു​ള​ത്ത് നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് എ​ത്താ​ന്‍ വൈ​കു​മെ​ന്നും അ​തു​കൊ​ണ്ട് സം​യു​ക്ത വാ​ര്‍​ത്താ സ​മ്മേ​ള​നം ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ആ​ല​പ്പു​ഴ​യി​ൽ സു​ധാ​ക​ര​ൻ ന​ട​ത്തി​യ അ​സ​ഭ്യ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ സം​യു​ക്ത വാ​ര്‍​ത്താ​സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി​യ​തെ​ന്ന​തും കൗ​തു​ക​ക​ര​മാ​ണ്.

സ​മ​രാ​ഗ്നി ജാ​ഥ ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി ഉ​ച്ച​ക്ക് ശേ​ഷം കൊ​ല്ലം ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും.

 

Related posts

Leave a Comment