തിരുവനന്തപുരം: കോവിഡ്-19 കേരളത്തിന്റെ സാന്പത്തികനിലയെ സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിൽ 14 പേർക്കു കൊറോണ വൈറസ് സ്ഥിരീകരിക്കുകയും നൂറു കണക്കിനു പേർ നിരീക്ഷണത്തിലാകുകയും ചെയ്ത സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം.
ടൂറിസം നിയന്ത്രണങ്ങൾക്കുപുറമേ വ്യാപാരം കുറയാൻ തുടങ്ങിയത് നികുതിവരുമാനത്തിൽ ഉടൻ പ്രതിഫലിക്കും. ഇതിനൊപ്പം കോവിഡ്-19 ഗൾഫിൽ സൃഷ്ടിച്ച പ്രതിസന്ധിയും കേരളത്തെ ബാധിക്കും. ഇതുകൊണ്ടാണ് രോഗവ്യാപനം തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും ഐസക് പറഞ്ഞു
പ്രതിരോധം ഊർജിതമാക്കാൻ കേരള ഫിനാൻസ് കോർപറേഷനിൽനിന്ന് മെഡിക്കൽ സർവീസ് കോർപറേഷന് 150 കോടി രൂപ ലഭ്യമാക്കി. പുതിയ സാന്പത്തികവർഷം തുടങ്ങുന്നതോടെ സാന്പത്തികപ്രതിസന്ധിയിൽ അയവുണ്ടാകുമെന്നും ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.