കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഒരു കാറിന്റെ മുന്‍ വശത്തെ ഗ്ലാസ് തല്ലിതകർക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു ബാറ്റ് കൊണ്ട് കാറിന്റെ ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു അവർ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് യുവതിക്കെതിരേ വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ കാര്യമറിയാതെ ഇവരെ കുറ്റപ്പെടുത്തിയ ആളുകൾ തന്നെ സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ യുവതിക്കൊപ്പം നിന്നു.
തന്റെ ഭർത്താവ് മറ്റൊരു പെൺകുട്ടിക്കൊപ്പം കാറിൽ അസമയത്ത് യാത്ര ചെയ്യുന്നത് അറിഞ്ഞ് എത്തിയതാണ് യുവതി. ഇരുവരേയും ഒന്നിച്ച് കണ്ടതോടെ മനോനില തെറ്റിയ യുവതി കാറിന്റെ ചില്ല് തല്ലിത്തകർക്കുകയായിരുന്നു.
എന്നാൽ യുവതിയുടെ ഈ പ്രവർത്തി കണ്ട് ഭര്‍ത്താവും അയാളുടെ ഗേൾ ഫ്രണ്ടും അവരെ പരിഹസിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഇതു കൂടി ആയപ്പോൾ ഭാര്യയുടെ ദേഷ്യം ഒന്നുകൂടി വർധിച്ചു. വീഡിയോ വൈറലായതോടെ യുവതിയെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്നാൽ കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞതോടെ എല്ലാവരും യുവതിക്ക് പിന്തുണയുമായി വന്നു.